യുഎഇയില്‍ പെരുന്നാള്‍ പ്രാര്‍ത്ഥനാ സമയം പ്രഖ്യാപിച്ചു

By Web Team  |  First Published Apr 7, 2024, 5:58 PM IST

മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ 10ന് ആകും ചെറിയ പെരുന്നാള്‍. പള്ളികളിലും ഈദ് ഗാഹുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.


അബുദാബി: യുഎഇയില്‍ ചെറിയ പെരുന്നാള്‍ പ്രാര്‍ത്ഥനാ സമയം പ്രഖ്യാപിച്ചു. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി യുഎഇയിലെ ചന്ദ്രദര്‍ശന സമിതി തിങ്കളാഴ്ച വൈകുന്നേരം യോഗം ചേരും. നാളെ മാസപ്പിറവി കണ്ടാല്‍ മറ്റന്നാള്‍ (ചൊവ്വ) ആയിരിക്കും പെരുന്നാള്‍. മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ 10ന് ആകും ചെറിയ പെരുന്നാള്‍. പള്ളികളിലും ഈദ് ഗാഹുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

Read Also - പ്രവാസി മലയാളികൾക്ക് സന്തോഷം; പുതിയ സര്‍വീസുകൾ ഉടൻ, ചില സെക്ടറിൽ സര്‍വീസുകൾ കൂട്ടി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Latest Videos

ദുബൈയിലെ പ്രാര്‍ത്ഥനാ സമയം

ദുബൈയില്‍ രാവിലെ  6.18നായിരിക്കും പ്രാര്‍ഥനയെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ് പ്രതിനിധി അറിയിച്ചു.

ഷാർജയിലെ പ്രാര്‍ത്ഥനാ സമയം

ഷാർജയിലെ ഇസ്​ലാമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ച ഹിജ്‌റി കലണ്ടർ പ്രകാരം രാവിലെ 6.17ന് പള്ളികളിലും ഈദ്ഗാഹുകളിലും പ്രാർഥന നടക്കും.

അബുദാബിയിലെ പ്രാര്‍ത്ഥനാ സമയം

ദുബൈയിൽ നിന്ന് രണ്ടോ നാലോ മിനിറ്റിന് ശേഷമാണ് അബുദാബിയിലെ പ്രാര്‍ത്ഥനാ സമയം. ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്‍റർ പ്രസിദ്ധീകരിക്കുന്ന ഇസ്​ലാമിക് ഹിജ്‌റി കലണ്ടർ പ്രകാരം രാവിലെ 6.22ന് അബുദാബി നഗരത്തിലും 6.15ന് അൽ ഐനിലും നമസ്കാരം നടക്കും.

അജ്മാൻ, ഉമ്മുൽ ഖുവൈൻ

സാധാരണയായി ഈ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയക്രമം ഷാർജയിലെ സമയം തന്നെയാണ്– രാവിലെ 6.17ന്.

റാസൽഖൈമ, ഫുജൈറ

ഈ എമിറേറ്റുകളിലെ സമയം ഷാർജയേക്കാൾ രണ്ട് മിനിറ്റ് പിന്നിലാണ്– രാവിലെ 6.15 ന്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!