ബലിപെരുന്നാള്‍; ഖത്തറില്‍ അവധി പ്രഖ്യാപിച്ചു

By Web Team  |  First Published Jun 11, 2024, 5:39 PM IST

ജീവനക്കാര്‍ക്ക് ജൂണ്‍ 23 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും. 


ദോഹ: ഖത്തറില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 ഞായറാഴ്ച മുതല്‍ ജൂണ്‍ 20 വ്യാഴാഴ്ച വരെയാണ് അവധി നല്‍കിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് ജൂണ്‍ 23 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും. വരാന്ത്യ അവധികൾ കൂടി ചേർന്ന് 9 ദിവസം അവധി ലഭിക്കും. 

Read Also - ബലിപെരുന്നാള്‍; വരാനിരിക്കുന്നത് നീണ്ട അവധി, തുടര്‍ച്ചയായി ഒമ്പത്​​ ദിവസം അവധി ലഭിക്കും, പ്രഖ്യാപനവുമായി ഒമാൻ

Latest Videos

undefined

യുഎഇയില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചിരുന്നു. യുഎഇയിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 18 ചൊവ്വാഴ്ച വരെയാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 19 ബുധനാഴ്ചയാണ് അവധിക്ക് ശേഷം പ്രവൃത്തി ദിവസം പുനരാരംഭിക്കുക.  പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ അവധി ദിവസങ്ങളാണ് ലഭിക്കുക. ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ആണ് പൊതു മേഖലാ ജീവനക്കാരുടെ അവധി ദിവസങ്ങള്‍ അറിയിച്ചത്. ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഈ മാസം 16നാണ് ബലിപെരുന്നാൾ. ഒമാനിലും കേരളത്തിലും 17നാണ് ബലിപെരുന്നാൾ.

അതേസമയം ബലിപെരുന്നാള്‍ പ്രമാണിച്ച് ദുബൈയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജൂണിലെ ശമ്പളം ഈ മാസം 13ന് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. റമദാനിലും സർക്കാർ ജീവനക്കാർക്ക് നേരത്തെ ശമ്പളം നൽകിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!