ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ ഐനിലെ സ്വീഹാനിലാണ്.
അബുദാബി: ബലിപെരുന്നാള്‍ ദിനത്തില്‍ യുഎഇയില്‍ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില. 49.4 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ ഐനിലെ സ്വീഹാനിലാണ്. ഉച്ചയ്ക്ക് 2.45ന് താപനില 49.4 ഡിഗ്രി സെൽഷ്യസിലെത്തി. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ മഴയും ലഭിച്ചു. വേനൽക്കാല കാലാവസ്ഥ ആരംഭിക്കുന്നതിനാൽ യുഎഇയിൽ കൂടുതൽ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
Read Also - ഫുട്ബോൾ കളിക്കാനെത്തിയ മലയാളി താരം സൗദി എയർപോർട്ടിൽ കസ്റ്റംസ് പിടിയിൽ
ദുബൈയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം
ദുബൈ: ദുബൈയിലെ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 2ൽ തീപിടിത്തം. പെരുന്നാൾ ദിനമായ ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം ഉണ്ടായത്. ആളപായമില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു.
സംഭവസ്ഥലത്ത് നിന്ന് കറുത്ത പുക ഉയർന്നിരുന്നു. ദുബൈ പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം