15 സർക്കാർ വകുപ്പുകളിലാണ് പദ്ധതി നടപ്പാക്കുക.
ദുബൈ: വേനൽ സീസണിൽ സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം 7 മണിക്കൂറാക്കി കുറയ്ക്കാനുള്ള പ്രാഥമിക പദ്ധതിക്ക് രൂപം നൽകി ദുബൈ. 'അവര്‍ സമ്മര്‍ ഈസ് ഫ്ലെക്സിബിള്‍' എന്ന പേരിലാണ് പൈലറ്റ് പ്രോജക്ട്.
ഓഗസ്ത് 12 മുതൽ സെപ്തംബർ 30 വരെയുള്ള കാലയളവിലായിരിക്കും ഇത് നടപ്പിലാക്കുക. വെള്ളിയാഴ്ച്ചകളിൽ ജോലിക്ക് അവധി നൽകുന്നതും ആലോചനയിലുണ്ട്. ജീവനക്കാരുടെ സാമൂഹ്യ ജീവിത അന്തരീക്ഷം മെച്ചപ്പെടുത്താനും മികച്ച തൊഴിൽ അന്തരീക്ഷം ഉണ്ടാക്കാനും ലക്ഷ്യമിട്ടാണ് ഇത്. 15 സർക്കാർ വകുപ്പുകളിലാണ് പദ്ധതി നടപ്പാക്കുക.
undefined
Read Also - 20 കാരൻ 25 മിനിറ്റ് നേരം 'മരിച്ചു', ക്ലിനിക്കലി ഡെഡ്; ഡോക്ടർമാർ വിധിയെഴുതി, പക്ഷേ സംഭവിച്ചത് മറ്റൊന്ന്!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം