ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ: 1.5 മില്യൺ ദിർഹം സ്വർണ്ണസമ്മാനങ്ങളുമായി ദുബായ് ജ്വല്ലറി ​ഗ്രൂപ്പ്

By Web Desk  |  First Published Jan 7, 2025, 2:52 PM IST

ലോകോത്തര ജ്വല്ലറി ഷോപ്പിങ് അനുഭവത്തോടൊപ്പം ഉപയോക്താക്കൾക്ക് 1.5 മില്യൺ ദിർഹം സ്വർണ്ണസമ്മാനങ്ങളും നേടാം.


ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ 30-ാം പതിപ്പിൽ അസാധാരണ പ്രൊമോഷൻ ഓഫറുകൾ അവതരിപ്പിച്ച് ദുബായ് ജ്വല്ലറി ​ഗ്രൂപ്പ്. ലോകോത്തര ജ്വല്ലറി ഷോപ്പിങ് അനുഭവത്തോടൊപ്പം ഉപയോക്താക്കൾക്ക് 1.5 മില്യൺ ദിർഹം സ്വർണ്ണസമ്മാനങ്ങളും നേടാം.

ഡിസംബർ ആറിന് ആരംഭിച്ച ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ജനുവരി 12 വരെ തുടരും. ഡി.എസ്‍.എഫിൽ പങ്കെടുക്കുന്ന ഔട്ട്ലെറ്റുകളിൽ നിന്നും 1500 ദിർഹത്തിന് മുകളിൽ ആഭരണങ്ങൾ വാങ്ങുന്നവർക്ക് സമ്മാനം നേടാൻ അവസരം ലഭിക്കും. എല്ലാ ആഴ്ച്ചയും റാഫിൾ നറുക്കെടുപ്പിലൂടെ ഒരു കിലോ​ഗ്രാം സ്വർണ്ണം നേടാം. 20 വിജയികൾക്ക് 1/4 കിലോ​ഗ്രാം വീതം സ്വർണ്ണവും നേടാം. ജനുവരി 12-നാണ് അടുത്ത നറുക്കെടുപ്പ്. ഇതുവരെ നാല് നറുക്കെടുപ്പുകൾ നടന്നു.

Latest Videos

ദുബായ് ന​ഗരത്തെ ലോകത്തിന്റെ സ്വർണാഭരണങ്ങളുടെ തലസ്ഥാനമാക്കി മാറ്റാനുള്ള വീക്ഷണത്തിന്റെ ഭാ​ഗമാണ് ഫെസ്റ്റിവൽ എന്ന് ദുബായ് ജ്വല്ലറി ​ഗ്രൂപ്പ് ബോർഡ് അം​ഗമായ ലൈല സുഹൈൽ പറഞ്ഞു.

85-ൽ അധികം ജ്വല്ലറി ബ്രാൻ‍ഡുകളും 275-ൽ അധികം റീട്ടെയിൽ ജ്വല്ലറി ഔട്ട്ലെറ്റുകളും പ്രൊമോഷന്റെ ഭാ​ഗമാണ്. ​ഗ്രാൻഡ് പ്രൈസുകൾക്ക് ഒപ്പം മികച്ച ഡീലുകളും ഉപയോക്താക്കൾക്ക് നേടാം.

- തെരഞ്ഞെടുത്ത ഡയമണ്ട്, പേൾ ആഭരണങ്ങളിൽ 50%​ വരെ കിഴിവ്
- തെരഞ്ഞെടുത്ത ആഭരണ കളക്ഷനുകളിൽ പണിക്കൂലി 1-5% വരെ കുറവ്. പഴയ സ്വർണം മാറ്റിവാങ്ങുന്നതിന് കുറവുകളില്ല.
- തെരഞ്ഞെടുത്ത പർച്ചേസിന് പ്രത്യേകം സമ്മാനം.

പ്രൊമോഷനുകളിൽ പങ്കെടുക്കാൻ, ഫെസ്റ്റിൽ പങ്കാളികളായ ഔട്ട്ലെറ്റുകൾ പരിശോധിക്കാം. https://dubaicityofgold.com/

വിജയികളുടെ വിവരം ചുവടെ:


 

click me!