അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറായ യുവതി തന്‍റെ ആഢംബര ജീവിതത്തിലെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും പങ്കുവെക്കാറുമുണ്ട്.
ദുബൈ: ഭാര്യയുടെ സന്തോഷത്തിനായി നിങ്ങൾ ഏതറ്റം വരെ പോകും? ദ്വീപിന്‍റെ അറ്റംവരെയെന്നാകും ദുബൈയിലെ ഈ വ്യവസായിയുടെ മറുപടി. ബീച്ചില്‍ സ്വകാര്യത വേണമെന്ന് ആവശ്യപ്പെട്ട ഭാര്യയ്ക്ക് ദ്വീപ് തന്നെ സ്വന്തമായി വാങ്ങി കൊടുത്തിരിക്കുകയാണ് ഈ വ്യവസായി. ദുബൈയില്‍ താമസിക്കുന്ന യുവതിയാണ് കോടീശ്വരനായ തന്‍റെ ഭര്‍ത്താവ് തനിക്കായി ദ്വീപ് തന്നെ വിലക്ക് വാങ്ങിയതായി അവകാശപ്പെട്ടത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് അവര്‍ ഇക്കാര്യം പറയുന്നത്.
ദുബൈയില്‍ താമസിക്കുന്ന എമിറാത്തി യുവാവിന്‍റെ ഭാര്യ, 26കാരിയായ സോദി അല്‍ നദാകാണ് വീഡിയോ പങ്കുവെച്ചത്. നിങ്ങള്‍ക്ക് ബിക്കിനി ധരിക്കാന്‍ ഇഷ്ടമാണോ? കോടീശ്വരനായ ഭര്‍ത്താവ് ദ്വീപ് തന്നെ വാങ്ങി തരും... എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് നല്‍കിയത്. 418 കോടി രൂപയാണ് ദ്വീപ് വാങ്ങാനായി ജമാല്‍ ചെലവഴിച്ചത്. ബ്രീട്ടീഷ് വംശജയായ സോദി ദുബൈയിലെ വ്യവസായിയായ ജമാല്‍ അല്‍ നദാകിന്‍റെ ഭാര്യയാണ്.
ഇരുവരും ദുബൈയിലെ പഠനകാലത്താണ് പരിചയപ്പെട്ടത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. ഒരു 'ഫുള്‍ ടൈം ഹൗസ് വൈഫ്' എന്നാണ് സോദി സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും കൂടിയാണ് അവര്‍. തന്‍റെ ആഢംബര ജീവിതം ഇന്‍സ്റ്റാഗ്രാമിലൂടെയും ടിക് ടോകിലൂടെയും സോദി വെളിപ്പെടുത്താറുമുണ്ട്.
ഭര്‍ത്താവ് തനിക്കായി ഒരു ദ്വീപ് തന്നെ വാങ്ങിയെന്ന് പറയുന്ന സോദിയുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാണ്. ഒരാഴ്ചക്കുള്ളില്‍ 24 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഒരു നിക്ഷേപമെന്ന നിലയില്‍ കൂടിയാണ് ഭര്‍ത്താവ് ദ്വീപ് വാങ്ങാനുള്ള പദ്ധതിയിട്ടതെന്നും അവര്‍ വെളിപ്പെടുത്തി.