ബസ്സിലും മെട്രോയിലും ടാക്സിയിലും പണത്തിന് പകരം ഉപയോഗിക്കുന്ന വെറുമൊരു കാർഡല്ല ഇനി നോൾ കാർഡ്. ബസിലും മെട്രോയിലും ബോട്ടുകളിലും ടാക്സികളിലും അതു കഴിഞ്ഞ് ഷോപ്പിങ്ങിനും റെസ്റ്ററന്റുകളിലും സിനിമയ്ക്കും വരെ 10 മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുന്നതാണ് പുതിയ നോൾ ട്രാവൽ കാർഡ്.
ദുബൈ: ദുബൈയിൽ പൊതുഗതാഗതത്തിനുപയോഗിക്കുന്ന നോൾ കാർഡിന്റെ തലവിധി മാറുന്നു. ഷോപ്പിങ്ങിനും യാത്രകൾക്കും 17,000 ദിർഹം വരെ ഡിസ്കൗണ്ട് ലഭിക്കുന്ന പുതിയ നോൾ ട്രാവൽ കാർഡ് ദുബായ് ആർ.ടി.എ അവതരിപ്പിച്ചു. ദുബായ് സന്ദർശിക്കാനെത്തുന്നവർക്ക് വലിയ ഓഫറുകൾ നിറഞ്ഞതാണ് പുതിയ നോൾ കാർഡ്.
Read Also - കുവൈത്ത് ദുരന്തം; എൻബിടിസി കുവൈത്തിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനി, പല സ്ഥലങ്ങളിൽ ലേബർ ക്യാമ്പുകൾ
ബസ്സിലും മെട്രോയിലും ടാക്സിയിലും പണത്തിന് പകരം ഉപയോഗിക്കുന്ന വെറുമൊരു കാർഡല്ല ഇനി നോൾ കാർഡ്. ബസിലും മെട്രോയിലും ബോട്ടുകളിലും ടാക്സികളിലും അതു കഴിഞ്ഞ് ഷോപ്പിങ്ങിനും റെസ്റ്ററന്റുകളിലും സിനിമയ്ക്കും വരെ 10 മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുന്നതാണ് പുതിയ നോൾ ട്രാവൽ കാർഡ്. പ്രധാനമായും വിസിറ്റിങ്ങിനെത്തുന്നവരെ ലക്ഷ്യമിട്ടാണിത്. മറ്റുള്ളവർക്കും ഉപയോഗിക്കാം. 200 ദിർഹം വിലയുള്ള കാർഡ് ആക്റ്റീവാകുന്നതോടെ ഡിസ്ക്കൗണ്ടുകൾക്കായി ഉപയോഗിക്കാം. 19 ദിർഹമാകും ബാലൻസ്. ഇത് ടോപ്പ് അപ്പ് ചെയ്യാം. ഓരോ വർഷവും 150 ദിർഹം കൊടുത്ത് പുതുക്കാം.
ഹോട്ടൽ ബുക്കിങ്, സഫാരി, ക്യാംപിങ് ഉൾപ്പടെ എല്ലാത്തിനും ഡിസ്കൗണ്ട് ലഭിക്കും. ടൂറിസ്റ്റുകൾക്ക് വലിയ തോതിൽ ഉപകാരപ്പെടും. നിലവിലുള്ള നോൾ കാർഡ് പുതിയതിലേക്ക് മാറ്റാനാകില്ല. ഭാവിയിൽ ഇത് ലഭ്യമായേക്കും. 5 വർഷ വരെ കാലാവധിയുള്ളതാണ് പുതിയ കാർഡ്. മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും വിദ്യാർത്ഥികൾക്കും പ്രത്യേക പരിഗണന ലഭിക്കും. എയർപോർട്ടുകളിൽ നിന്നും വാങ്ങാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം