തിരക്കേറുന്നു; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം, യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാന കമ്പനികൾ

By Web Team  |  First Published Jul 6, 2024, 5:10 PM IST

ടെർമിനൽ 1, 3 എന്നിവിടങ്ങളിൽ പൊതുഗതാഗതത്തിനും അംഗീകൃത എയര്‍പോര്‍ട്ട് വാഹനങ്ങൾക്കും മാത്രമേ അനുവാദമുള്ളൂ.

(പ്രതീകാത്മക ചിത്രം)


ദുബൈ: തിരക്കേറിയതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാരല്ലാത്തവര്‍ക്ക് ഈ മാസം 17 വരെയാണ് വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കേറുമ്പോള്‍ ടെര്‍മിനലിലേക്ക് യാത്രക്കാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

Read Also -  വിവാഹം കഴിക്കണം, സ്വസ്ഥമായി ജീവിക്കണം; അനുയോജ്യനായ വരനെ കണ്ടെത്തി നൽകാൻ ഫോളോവേഴ്സിനോട് അഭ്യര്‍ത്ഥിച്ച് നടി

Latest Videos

ടെർമിനൽ 1, 3 എന്നിവിടങ്ങളിൽ പൊതുഗതാഗതത്തിനും അംഗീകൃത എയര്‍പോര്‍ട്ട് വാഹനങ്ങൾക്കും മാത്രമേ അനുവാദമുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ പാർക്കിങ് ടെർമിനലുകളിൽ നിർത്തണം. ജൂലൈ 6 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ‌ഏകദേശം 33 ലക്ഷം പേർ ഈ സമയം വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് കരുതുന്നത്. 9.14 ലക്ഷം യാത്രക്കാർ ദുബൈയിൽ നിന്ന് വിദേശത്തേക്ക് പോകും. 12 മുതൽ 14വരെ തിരക്ക് പാരമ്യത്തിലെത്തും. 13 ആണ് ഏറ്റവും തിരക്കേറിയ ദിവസമായി പ്രതീക്ഷിക്കുന്നത്. അന്ന് മാത്രം 2.86 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിൽ വിമാനത്താവളത്തിലെ യാത്രക്കാർ ശരാശരി 2.74 ലക്ഷം ആയിരിക്കും. യാത്രക്കാരോട് നാല് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തില്‍ എത്താൻ ഫ്ലൈദുബൈ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന് മറ്റ് വിമാന കമ്പനികളും യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!