മൾട്ടി സ്റ്റോറി പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള സ്ഥലങ്ങൾക്കാണ് ഇളവ് ലഭിക്കുകയെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
ദുബൈ: ബലിപെരുന്നാൾ അവധി ദിവസങ്ങളില്‍ ദുബൈയിലും ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ജൂൺ 15 ശനിയാഴ്ച മുതൽ 18 ചൊവ്വാഴ്ച വരെയാണ് ദുബൈയിൽ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുള്ളത്. മൾട്ടി സ്റ്റോറി പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള സ്ഥലങ്ങൾക്കാണ് ഇളവ് ലഭിക്കുകയെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
Read Also - തീപിടിച്ചത് സെക്യൂരിറ്റി കാബിനിൽ നിന്ന്; താമസ സഥലത്ത് കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടില്ലെന്ന് എൻബിടിസി
ഷാർജയിൽ ജൂൺ 16 മുതൽ 18 വരെയാണ് സൗജന്യ പാര്‍ക്കിങ് അനുവദിച്ചിട്ടുള്ളത്. ബ്ലൂ പെയ്ഡ് പാർക്കിങ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവ് ലഭിക്കുകയെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. ദുബൈ മെട്രോ, ട്രാം, ബസ് സർവിസുകളുടെ സമയം ദീർഘിപ്പിക്കും. മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ അഞ്ചുമുതൽ പുലർച്ചെ ഒരു മണി വരെ സർവീസ് നടത്തും. ഞായറാഴ്ച രാവിലെ എട്ടുമുതൽ പുലർച്ചെ ഒരു മണി വരെയും തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ അഞ്ചുമുതൽ പുലർച്ചെ ഒരു മണി വരെയും സർവിസുണ്ടാകും.
ദുബൈ ട്രാം തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ ആറു മുതൽ പുലർച്ച ഒരു മണി വരെ സർവിസ് നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ പുലർച്ച ഒന്നുവരെയാണ് സർവിസുണ്ടാവുക. ബസ് സർവിസുകളുടെ മാറ്റം സുഹൈൽ ആപ് വഴി അറിയാനാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം