മൂന്നാം നിലയിലെ ജനാല വഴി മൂന്ന് വയസ്സുകാരിയെ വീട്ടുജോലിക്കാരി താഴേക്ക് എറിഞ്ഞു; നില ഗുരുതരം, കുവൈത്തിൽ പരാതി

By Web Team  |  First Published Oct 7, 2024, 4:14 PM IST

അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെന്ന് വ്യക്തമാക്കുന്ന ആശുപത്രി റിപ്പോര്‍ട്ടും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. 

(പ്രതീകാത്മക ചിത്രം)


കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരി മൂന്ന് വയസ്സുള്ള കുഞ്ഞിനെ മൂന്നാം നിലയിലെ വീടിന്‍റെ ജനൽ വഴി താഴേക്ക് എറിഞ്ഞതായി പരാതി. കുവൈത്തിലാണ് സംഭവം. കുവൈത്തിലെ സുലൈബികത്ത് പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച് ഒരു സ്വദേശി പരാതി നല്‍കിയത്. 

ദോഹ ഏരിയയിലാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് അല്‍ സബാ ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡെപ്യൂച്ചി പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. 35കാരിയായ ഗാര്‍ഹിക തൊഴിലാളിയെ കസ്റ്റഡിയിലെടുക്കും. 

Latest Videos

undefined

Read Also -  'ആടുജീവിത'ത്തിലെ ക്രൂരനായ അർബാബ് അല്ല, ഇത് ഫ്രണ്ട്ലി കഫീൽ; മറുപടിയായി അറബ് ചിത്രം, നടൻ മലയാളി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!