ട്രാഫിക് നിയമലംഘന പിഴ ഇളവ്; സമയപരിധി അടുത്ത മാസം അവസാനിക്കുമെന്ന് സൗദി അധികൃതര്‍

By Web TeamFirst Published Sep 8, 2024, 5:23 PM IST
Highlights

ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും ശേഷമുള്ളതിന് 25 ശതമാനവുമാണ് ഇളവ്

റിയാദ്: ട്രാഫിക് നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് സമയപരിധി ഒക്ടോബർ 18-ന് അവസാനിക്കുമെന്ന് സൗദി ട്രാഫിക് വകുപ്പ്. ഈ വർഷം ഏപ്രിൽ 18 മുതൽ ആറു മാസത്തേക്കാണ് ഇളവ്. ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും അതിന് ശേഷമുള്ളവയ്ക്ക് 25 ശതമാനവുമാണ് ഇളവ് പ്രഖ്യാപിച്ചിരുന്നത്. സൗദി പൗരന്മാർ, വിദേശ താമസക്കാർ, സന്ദർശകർ, ഇതര ഗൾഫ്, അറബ് രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്കാണ് ഇളവ് ബാധകം.

Read Also - യുഎഇ പൊതുമാപ്പ്; പിഴ ഇളവിനായി സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം

Latest Videos

സൽമാൻ രാജാവിെൻറയും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാെൻറയും ഉത്തരവിൻ പ്രകാരം ഈ വർഷം ഏപ്രിൽ നാലിനായിരുന്നു ഇളവ് ഏർപ്പെടുത്തിക്കൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രഖ്യാപനമുണ്ടായത്. പൊതുസുരക്ഷയെ ബാധിക്കുന്ന കേസുകളിലും റോഡിൽ വാഹനമുപയോഗിച്ച് നടത്തുന്ന അഭ്യാസം, ഓവർടേക്ക്, അമിത വേഗത തുടങ്ങിയ ഗൗരവ കുറ്റങ്ങൾക്കും ചുമത്തിയ പിഴകളിൽ ഇളവ് അനുവദിക്കില്ലെന്നും ട്രാഫിക് വകുപ്പ് അറിയിച്ചിട്ടുണ്ട്. 

https://www.youtube.com/watch?v=QJ9td48fqXQ

click me!