ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി

By Web Team  |  First Published Aug 20, 2024, 7:10 PM IST

20 വർഷമായി പ്രവാസിയായ അസീം റിയാദിൽ കുടുംബസമേതമാണ് കഴിഞ്ഞിരുന്നത്.


റിയാദ്: കഴിഞ്ഞ വെള്ളിയാഴ്ച റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലിൽ അസീം സിദ്ധീഖിെൻറ (48) മൃതദേഹം നാട്ടിേലക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ 11.15ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം വൈകീട്ട് ഏഴിന് നെടുമ്പശ്ശേരിയിലെത്തി. റിയാദിൽനിന്ന് സഹോദരൻ അജീം, ബന്ധു നിയാസ് എന്നിവർ അനുഗമിച്ചു. ചൊവ്വാഴ്ച രാവിലെ സുബഹി നമസ്കാരാനന്തരം കോട്ടയം നീലിമംഗലം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.

റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. നാട്ടിലേക്ക് കൊണ്ടുപോകും മുമ്പ് ഞായറാഴ്ച വൈകീട്ട് ഉമ്മുൽ ഹമാം കിങ് ഖാലിദ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ റിയാദിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും പങ്കെടുത്തതായി ബന്ധു ഷാജി മഠത്തിൽ അറിയിച്ചു. 20 വർഷമായി പ്രവാസിയായ അസീം റിയാദിൽ കുടുംബസമേതമാണ് കഴിഞ്ഞിരുന്നത്. സ്വകാര്യ കമ്പനി ജീവനക്കാരനായ അദ്ദേഹം  വെള്ളിയാഴ്ച പുലർച്ചെ വീട്ടിലേക്ക് ഫോൺ ചെയ്ത് പിതാവിനോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. 

Latest Videos

undefined

Read Also - ഹെലിപാഡല്ല, നടുറോഡ്; വണ്ടികൾ തലങ്ങും വിലങ്ങും പായുന്നു, കൂടെ ഹെലികോപ്റ്ററും! വീഡിയോ വൈറൽ, കാര്യമിതാണ്...

ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് കുടുംബത്തോടൊപ്പം അവധിക്ക് നാട്ടിൽ പോയി വന്നത്. ഭാര്യ: മുഅ്മിന, മക്കൾ: അയിഷ, ആലിയ, ആമിന, ആദിൽ, അബ്രാർ. പിതാവ്: സിദ്ധീഖ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സഹോദരൻ അജീമിനോടൊപ്പം സുരേഷ്, സിദ്ധീഖ് തുവ്വൂർ, നിയാസ്, ബിലാൽ, സാജ് എന്നിവർ രംഗത്തുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!