ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്.
റിയാദ്: വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച രാജസ്ഥാൻ സ്വദേശി മുറാദ് ഖാെൻറ (53) മൃതദേഹം ഒ.ഐ.സി.സി നജ്‌റാൻ വെൽഫയർ വിങ്ങിന്‍റെ സഹായത്തോടെ നാട്ടിലയച്ചു. 32 വർഷമായി നജ്‌റാനിലെ കൺസ്‌ട്രക്‌ഷൻ കമ്പനിയിൽ പെയിൻറിങ് ജോലി ചെയ്ത് വരികയായിരുന്നു മുറാദ് ഖാൻ.
ജോലി കഴിഞ്ഞ് തന്‍റെ വാഹനത്തിൽ താമസ സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ നജ്റാനിലെ കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സൗദി എയർലൈൻസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലയച്ചത്. ഭാര്യയും നാല് പെണ്മക്കളും ഒരു മകനും ഉണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലയക്കാൻ ഇന്ത്യൻ കോൺസുലേറ്റ് സി.സി.ഡബ്ല്യു അംഗം എം.കെ ഷാക്കിർ കൊടശേരി, ഒ.ഐ.സി.സി നേതാക്കളായ ടി.എൽ അരുൺ കുമാർ, രാജു കണ്ണൂർ, ഫൈസൽ പൂക്കോട്ടുപാടം, ബിനു വഴിക്കടവ് എന്നിവർ രംഗത്തുണ്ടായിരുന്നു.
undefined
Read Also - റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക