യുഎഇയില്‍ ഇന്ന് ഏറ്റവുമധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ദിനം

By Web Team  |  First Published Oct 13, 2020, 6:11 PM IST

രാജ്യത്ത് ഇതുവരെ 1,08,608 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,00,007 പേരും രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 448 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടു. 


അബുദാബി: യുഎഇയില്‍ ഇന്ന് 1315 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നത്തേത്. ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരണപ്പെട്ടു. 1452 പേര്‍ രോഗമുക്തി നേടി.  കഴിഞ്ഞ 24 മണിക്കൂറിനിടെ 97,000 കൊവിഡ് ടെസ്റ്റുകള്‍ കൂടി നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

രാജ്യത്ത് ഇതുവരെ 1,08,608 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,00,007 പേരും രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 448 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടു. നിലവില്‍ 8153 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 1.104 കോടിയിലധികം കൊവിഡ് പരിശോധനകളും രാജ്യത്ത് നടത്തിയിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ മൂന്നിനാണ് ഇതിന് മുമ്പ് രോഗികളുടെ എണ്ണം ഏറ്റവും കൂടിയിട്ടുള്ളത്. അന്ന് 1231 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സെപ്‍തംബര്‍ 12നാണ് രാജ്യത്തെ രോഗികളുടെ എണ്ണം ആയിരം കടന്നത്. 

Latest Videos

click me!