ദിവസങ്ങളായി 500ൽ താഴെയായിരുന്നു പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം. എന്നാൽ 24 മണിക്കൂറിനിടെ 539 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് കേസുകളില്‍ നേരിയ വർധനവ്. ആഴ്ചകളായി കുറഞ്ഞുവന്ന കണക്കിലാണ് ചൊവ്വാഴ്ച ഉയർച്ച കാണിച്ചത്. ദിവസങ്ങളായി 500ൽ താഴെയായിരുന്നു പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം. എന്നാൽ 24 മണിക്കൂറിനിടെ 539 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.
696 കൊവിഡ് ബാധിതർ സുഖം പ്രാപിച്ചു. 27 രോഗികൾ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 334,187 പോസിറ്റീവ് കേസുകളിൽ 318542 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4739 ആയി ഉയർന്നു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.3 ശതമാനമായി ഉയർന്നു.
undefined
1.4 ശതമാനമാണ് മരണനിരക്ക്. രാജ്യത്ത് വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10906 ആയി കുറഞ്ഞു. ഇതിൽ 1005 പേരുടെ നില ഗുരുതരമാണ്.
റിയാദ് 2, ജിദ്ദ 4, മക്ക 3, മദീന 1, ഹുഫൂഫ് 3, ത്വാഇഫ് 4, ബുറൈദ 1, അബഹ 2, ഹ-ഫർ അൽബാത്വിൻ 1, നജ്റാൻ 2, ജീസാൻ 2, റിജാൽ അൽമ 1, റ-ഫ്ഹ 1 എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്, 61. മക്ക 53, മദീന 46, ഹുഫൂഫ് 35, റിയാദ് 35, യാംബു 34, ഖമീസ് മുശൈത്ത് 21, ഹാഇൽ 21, ബൽജുറഷി 20, ദമ്മാം 18, നജ്റാൻ 13, ദഹ്റാൻ 12, അല്ലൈത് 12 മുബറസ് 10 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.
ചൊവ്വാഴ്ച 51,676 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,444,173 ആയി.