ആറ് ഗൾഫ് രാജ്യങ്ങളിലായി 233 മലയാളികളാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികളെ സ്വീകരിക്കാനാകില്ലെന്ന നിലപാടിൽ നിന്ന് അയയാതെ സർക്കാർ തുടരുന്നു.
സൗദി: കൊവിഡ് 19 ബാധിച്ച് ഇന്ന് ഗൾഫിൽ മരിച്ചത് മൂന്ന് മലയാളികൾ. തൃശ്ശൂർ കേച്ചേരി സ്വദേശി അബ്ദുൾ ജബ്ബാർ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം, കൊല്ലം ചവറ മുകുന്ദപുരം സ്വദേശി സുദർശൻ നാരായണൻ എന്നിവരാണ് മരിച്ചത്.
ഖത്തറിൽ ഇന്ന് മാത്രം രണ്ട് മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം ദോഹയിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
undefined
തൃശ്ശൂർ കേച്ചേരി സ്വദേശി വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ ഖത്തറിലാണ് മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 35 വര്‍ഷമായി മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്നു അദ്ദേഹം.
ചവറ സ്വദേശി സുദർശൻ നാരായണൻ ദമാമിലെ സെൻട്രൽ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 233 ആയി. ഖത്തറിൽ ഇതുവരെ 9 മലയാളികളും സൗദിയിൽ 75 മലയാളികളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.