ജോലിക്കിടെ പരിക്കേറ്റ പ്രവാസി തൊഴിലാളിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം

By Web Team  |  First Published Aug 21, 2022, 10:21 PM IST

മേല്‍ക്കൂരയില്‍ നിന്ന് വീണ് തലയ്ക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റെന്നും മാസങ്ങളോളം ചികിത്സക്കായി ആശുപത്രിയില്‍ കഴിയേണ്ടി വന്നെന്നും തൊഴിലാളി പറഞ്ഞു.


അബുദാബി: യുഎഇയില്‍ ജോലിക്കിടെ വെയര്‍ഹൗസിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ നിര്‍മ്മാണ തൊഴിലാളിക്ക് 12 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. പരിക്കേറ്റ ഏഷ്യക്കാരനായ തൊഴിലാളി തനിക്ക് സംഭവിച്ച ശാരീരിക, മാനസിക പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരമായി 50 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നു.

മേല്‍ക്കൂരയില്‍ നിന്ന് വീണ് തലയ്ക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റെന്നും മാസങ്ങളോളം ചികിത്സക്കായി ആശുപത്രിയില്‍ കഴിയേണ്ടി വന്നെന്നും തൊഴിലാളി പറഞ്ഞു. ഇയാളുടെ തലച്ചോറിന് 40 ശതമാനം വൈകല്യവും പരാലിസിസ് മൂലം മുഖം വികൃതമായെന്നും ഇടത് കണ്ണ് അടയ്ക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളതെന്നും ഇടത് കണ്ണിന് 50 ശതമാനം വൈകല്യവും കേള്‍വിശക്തി കുറവും മൂക്കിന് ഒടിവും സംഭവിച്ചതായും മണം, രുചി എന്നിവ അറിയാനുള്ള ശക്തി പൂര്‍ണമായും നഷ്ടമായതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി.

Latest Videos

കൂടാതെ ഇടത് കൈക്ക് 50 ശതമാനം വൈകല്യവും സംഭവിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാത്ത നിര്‍മ്മാണ സ്ഥാപനത്തിനെതിരെ നേരത്തെ പിഴ ചുമത്തിയിരുന്നു. എന്നാല്‍ ഇരുഭാഗത്തെയും വാദം കേട്ട പ്രാഥമിക സിവില്‍ കോടതി 12 ലക്ഷം ദിര്‍ഹം പരിക്കേറ്റ തൊഴിലാളിക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഇരു ഭാഗവും ഇതിനെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. കീഴ്‌ക്കോടതി  വിധി അപ്പീല്‍ കോടതി ശരിവെച്ചു. 

ടിക്കറ്റ് നിരക്ക് കുതിക്കുന്നു; യുഎഇയിലെത്താന്‍ മറ്റ് ജിസിസി രാജ്യങ്ങളെ ആശ്രയിച്ച് പ്രവാസികള്‍

പൊലീസില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവാവിനെ അടിച്ചുവീഴ്‍ത്തിയ പ്രവാസി ജയിലില്‍

ദുബൈ: യുഎഇയില്‍ പൊലീസില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവാവിനെ അടിച്ചുവീഴ്‍ത്തിയ പ്രവാസിക്ക് ശിക്ഷ. 35 വയസുകാരനായ സെക്യൂരിറ്റി ഗാര്‍ഡിനെയാണ് ദുബൈ കോടതി ശിക്ഷിച്ചത്. ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തും.

അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം; രണ്ട് പ്രവാസികള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

ദുബൈ പൊലീസ് പട്രോള്‍ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന യുവാവിനെ കണ്ടപ്പോള്‍ അയാളെ തടഞ്ഞു നിര്‍ത്താന്‍ വേണ്ടിയാണ് അടിച്ചതെന്ന് പ്രതി പറഞ്ഞു. ഇടത് ചെവിയില്‍ ശക്തമായി അടിയേറ്റ് യുവാവ് നിലത്തുവീഴുകയും ഇയാളുടെ ചെവിയില്‍ നിന്ന് രക്തം വരികയും ചെയ്‍തു. അടിയുടെ ആഘാതത്തില്‍ യുവാവിന്റെ ചെവിക്ക് സ്ഥിരമായ വൈകല്യം സംഭവിച്ചതായി പിന്നീട് കണ്ടെത്തി. മൂന്ന് മാസത്തോളം ആശുപത്രിയില്‍ ചെലവഴിച്ച ശേഷമാണ് ഇയാളുടെ പരിക്കുകള്‍ ഭേദമായത്.

 

click me!