പ്രവാസി ജീവനക്കാരെ നിയമ വിരുദ്ധമായി ജോലിക്ക് നിയമിച്ചു: യുഎഇയില്‍ കമ്പനി മേധാവിക്ക് വന്‍തുക പിഴ

By Web Team  |  First Published Nov 9, 2022, 8:23 AM IST

രാജ്യത്ത് നിയമ വിരുദ്ധമായി താമസിച്ചുവരികയായിരുന്ന ഏഴ് പ്രവാസികളെ കമ്പനിയില്‍ ജോലിക്ക് നിയമിക്കുകയായിരുന്നു. സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ അല്ലാതിരുന്ന പ്രവാസികളെ ജോലിക്ക് നിയമിച്ചതിനും കൂടിയാണ് കമ്പനിക്കെതിരായ നടപടി.


ദുബൈ: യുഎഇയില്‍ തൊഴിലാളികളുടെ സ്‍പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ ലംഘിച്ചതിന് കമ്പനി ഡയറക്ടര്‍ക്ക് ശിക്ഷ. രാജ്യത്തെ ഒരു ഹ്യൂമണ്‍ റിസോഴ്‍സസ് കമ്പനിക്കെതിരെയാണ് നടപടി. ഇയാള്‍ക്ക് ദുബൈ നാച്യുറലൈസേഷന്‍ ആന്റ് റെസിഡന്‍സി കോടതി നാല് ലക്ഷം ദിര്‍ഹം പിഴ ചുമത്തി.

രാജ്യത്ത് നിയമ വിരുദ്ധമായി താമസിച്ചുവരികയായിരുന്ന ഏഴ് പ്രവാസികളെ കമ്പനിയില്‍ ജോലിക്ക് നിയമിക്കുകയായിരുന്നു. സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ അല്ലാതിരുന്ന പ്രവാസികളെ ജോലിക്ക് നിയമിച്ചതിനും കൂടിയാണ് കമ്പനിക്കെതിരായ നടപടി. നിയമ വിരുദ്ധമായി ജോലി ചെയ്‍ത ഏഴ് പ്രവാസികളെയും അധികൃതര്‍ അറസ്റ്റ് ചെയ്‍തതായി ദുബൈ നാച്യുറലൈസേഷന്‍ ആന്റ് റെസിഡന്‍സി പ്രോസിക്യൂഷന്‍ അറിയിച്ചു. നിയമ വിരുദ്ധമായി രാജ്യത്ത് താമസിച്ചതിനും മറ്റൊരു സ്‍പോണ്‍സര്‍ക്ക് കീഴില്‍ ജോലി ചെയ്‍തതിനും ഇവര്‍ ഓരോരുത്തര്‍ക്കും 1000 ദിര്‍ഹം വീതം പിഴ ചുമത്തി. ഇവരെ നാടുകടത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Latest Videos

Read also:യുഎഇയില്‍ രണ്ട് പ്രവാസികള്‍ കുത്തേറ്റ് മരിച്ചു, ഒരാള്‍ക്ക് പരിക്ക്; പ്രതി പിടിയില്‍

കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം നല്‍കിയ അറിയിപ്പില്‍ പറയുന്നത്.

ശൈത്യകാല ഷെഡ്യൂളില്‍ വിമാന സര്‍വീസുകളുടെ പുനഃക്രമീകരണം കാരണം കുറഞ്ഞ സമയത്തിനിടെ വളരെയധികം യാത്രക്കാര്‍ എത്തുന്നത് മുന്നില്‍കണ്ടാണ് അധികൃതരുടെ അറിയിപ്പ്. നേരത്തെ വിമാനത്താവളത്തിലെത്തി ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ യാത്ര കൂടുതല്‍ സുഗമമാക്കാമെന്നും അറിയിപ്പില്‍ പറയുന്നു.

Read also: ചികിത്സയ്ക്ക് നാട്ടിലേക്ക് പോയ പ്രവാസി നിര്യാതനായി

click me!