വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങള്‍ക്ക് ഒരു കോടി ദിര്‍ഹത്തിന്റെ വിലക്കുറവുമായി എക്സ്ക്ലൂസീവ് ക്യാമ്പയിനുകള്‍
ദുബൈ: വിശുദ്ധ റമദാന്‍ മാസം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്, പതിവ് പോലെ എക്സ്‍ക്ലൂസീവ് ഡിസ്‍കൗണ്ടുകളും പ്രൊമോഷണല്‍ ക്യാമ്പയിനുകളുമായി പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങുകയാണ്.
ഉപഭോക്താക്കളെ വിസ്‍മയിപ്പിക്കാന്‍ ഇത്തവണ രണ്ട് ക്യാമ്പയിനുകളാണ് പെരുന്നാളിനായി യൂണിയന്‍ കോപ് ഒരുക്കിയിരിക്കുന്നതെന്ന് ഹാപ്പിനസ്‍ ആന്റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. മേയ് 6ന് ആരംഭിച്ച ആദ്യ ക്യാമ്പയിന്‍ 19 വരെ നീണ്ടുനില്‍ക്കും. നിരവധി ഭക്ഷ്യ - ഭക്ഷേതര ഉത്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കുറവാണ് ഇതില്‍ ലഭ്യമാവുന്നത്.
undefined
രണ്ടാമത്തെ ക്യാമ്പയിന്‍ 'പ്രൈസ് ക്രാഷ്‍ഡ്' എന്ന പേരില്‍ മൂന്ന് ദിവസത്തെ ഡിസ്‍കൗണ്ട് വ്യാപാരമാണ്. മേയ് 10 മുതല്‍ 12 വരെ നീണ്ടുനില്‍ക്കുന്ന ഈ സെയിലില്‍, ഭക്ഷ്യ - ഭക്ഷ്യേതര വിഭാഗങ്ങളിലായി 5000 ഉത്പന്നങ്ങള്‍ക്കാണ് വിലക്കുറവ് നല്‍കുന്നത്. കളര്‍ കോസ്‍മറ്റിക്സ്, ബ്രാന്റഡ് പെര്‍ഫ്യൂംസ്, പരമ്പരാഗത അറബി ശൈലിയിലുള്ള വസ്‍ത്രങ്ങള്‍, കിച്ചന്‍വെയര്‍, ടോയ്‍സ്, ചെരിപ്പുകള്‍, വസ്‍ത്രങ്ങള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ 75 ശതമാനം വരെ വിലക്കുറവായിരിക്കും ലഭിക്കുക. ഫേസ്‍ മാസ്‍കുകള്‍ ഉള്‍പ്പെടെ കൊവിഡ് കാലത്തെ ആവശ്യ സാധനങ്ങള്‍ക്കും ഈ വിലക്കുറവ് ബാധകമായിരിക്കും.
ഷോപ്പിങ് കൂടുതല്‍ സൗകര്യപ്രദമാക്കാനായി യൂണിയന്‍കോപിന്റെ ഓണ്‍ലൈന്‍ സ്റ്റോറുലൂടെയും ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്നും ഡോ. അല്‍ ബസ്‍തകി പറഞ്ഞു.
ഒരു കോടി ദിര്‍ഹമാണ് വിലക്കുറവുകള്‍ക്കായി യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നത്. ഓഫര്‍ സമയത്ത് കൂടുതല്‍ ഉപഭോക്താക്കള്‍ എത്താനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ സുരക്ഷാമുന്‍കരുതലുകളും പാലിച്ചുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനായി, യൂണിയന്‍ കോപ് ഔട്ട്‍ലെറ്റുകളുടെ പ്രവര്‍ത്തന സമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് അല്‍ ബസ്‍തകി പറഞ്ഞു.
പെരുന്നാള്‍ അവധിക്കാലത്ത് ഫ്രഷ് ഫ്രൂട്സ് ബാസ്‍കറ്റുകളും മികച്ച വിലയില്‍ യൂണിയന്‍ കോപ് ലഭ്യമാക്കും. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വിവിധ വലിപ്പങ്ങളിലുള്ള ഫ്രൂട്സ് ബാസ്‍കറ്റുകളായിരിക്കും ഇങ്ങനെ തയ്യാറാക്കുന്നത്. സ്‍മാര്‍ട്ട് വെബ് സ്റ്റോറിലൂടെ ബാസ്‍കറ്റുകള്‍ ഓര്‍ഡര്‍ ചെയ്യാനും അവ സ്റ്റോറുകളില്‍ നിന്ന് കളക്ട് ചെയ്യാനുമുള്ള സംവിധാനവുമുണ്ട്. ഉപഭോക്താക്കള്‍ക്ക് സുഖകരമായ ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ സൗജന്യ പാര്‍ക്കിങ് സൗകര്യവും യൂണിയന്‍ കോപ് ഒരുക്കിയിട്ടുണ്ട്.