ചൊവ്വാഴ്ച രാത്രി 11.55നാണ് അപകടമുണ്ടായത്. ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്.
ദുബൈ: ദുബൈയില്‍ അമിതവേഗത്തിലെത്തിയ കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് വീണ് രണ്ടുപേര്‍ മരിച്ചു. അല്‍ ഖവാനീജിലെ ഇത്തിഹാദ് മാളിന് സമീപമുള്ള പാലത്തില്‍ നിന്നാണ് സ്‌പോര്‍ട്സ് കാര്‍ താഴേക്ക് വീണതെന്ന് ദുബൈ പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 11.55നാണ് അപകടമുണ്ടായത്. ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ കാര്‍ പാലത്തിന്റെ വളവില്‍ ഇടിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് ബാരിയര്‍ തകര്‍ത്ത് പാലത്തില്‍ നിന്ന് താഴെയുള്ള സ്ട്രീറ്റിലേക്ക് വീണു. തുടര്‍ന്ന് കാറിന് തീപിടിക്കുകയുമായിരുന്നു. ഡ്രൈവറും ഒപ്പമുണ്ടായിരുന്ന സ്ത്രീയുമാണ് മരിച്ചത്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ദുബൈ പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. പൊലീസും രക്ഷാപ്രവര്‍ത്തകരും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി. ഗതാഗതം നിയന്ത്രിക്കുകയും അപകടസ്ഥലം സുരക്ഷിതമാക്കുകയും ചെയ്തു. ആംബുലൻസുകളുടെയും റെസ്ക്യൂ വാഹനങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
undefined
യുഎഇയില്‍ മരുഭൂമിയില്‍ വാഹനാപകടം; അഞ്ചുപേര്‍ക്ക് പരിക്ക്
ദുബൈ: യുഎഇയില്‍ അല്‍ റുവയ്യയില്‍ മരുഭൂമിയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അശ്രദ്ധമായി വാഹനമോടിച്ചതും സ്റ്റണ്ടും കാരണമാണ് അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. പരിക്കേറ്റവര്‍ 18നും 20നുമിടയില്‍ പ്രായമുള്ളവരാണ്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്കാണ് അപകടം സംബന്ധിച്ച് പൊലീസില്‍ വിവരം ലഭിച്ചത്. ഉടന്‍ തന്നെ ട്രാഫിക് പട്രോളിങ് വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. 19കാരനായ എമിറാത്തി ഡ്രൈവറാണ് വാഹനമോടിച്ചത്. മരുഭൂമിയില്‍ വാഹനാഭ്യാസ പ്രകടനം നടത്തുന്നതിനിടെ പെട്ടെന്ന് വണ്ടി തിരിച്ചതാണ് അപകടത്തിന് കാരണമായത്. ഇതോടെ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്. സാഹസികമായ ഡ്രൈവിങില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ട്രാഫിക് പൊലീസ് ഡയറക്ടര്‍ ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം