ഒമ്പത് റൂട്ടുകളിലായി 360 കിലോമീറ്റർ ദൂരം; ചെങ്കടലിലെ ഫറസാൻ ദ്വീപിൽ ബസ് സർവിസ് ആരംഭിച്ചു

By Web Team  |  First Published Dec 24, 2024, 10:37 AM IST

സൗദി അറേബ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചെങ്കടലിലെ ഫറസാൻ ദ്വീപിൽ ബസ് സര്‍വീസ് ആരംഭിച്ചു. 


റിയാദ്: സൗദി അറേബ്യയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായ ചെങ്കടലിലെ ഫറസാൻ ദ്വീപിൽ പൊതുഗതാഗത സംവിധാനത്തിന് തുടക്കം. ഈ ദ്വീപസമൂഹത്തിലെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ബസ് സർവിസ് ആരംഭിച്ചു. ദ്വീപ് ഗവർണർ അബ്ദുല്ല ബിൻ മുഹമ്മദ് അൽദാഫിരി ഉദ്ഘാടനം ചെയ്തു. ജിസാൻ, സബിയ, അബു അരീഷ് എന്നിവിടങ്ങളിൽ ആരംഭിച്ച പബ്ലിക് ബസ് ഗതാഗത പദ്ധതിയുടെ ഭാഗമാണിത്.

ദ്വീപിൽ ആകെ ഒമ്പത് റൂട്ടുകളിലായി ആകെ 360 കിലോമീറ്റർ ദൂരത്തിൽ 47 ബസുകൾ ദിവസം 18 മണിക്കൂർ സർവിസ് നടത്തും. ഈ റൂട്ടുകളിലെല്ലാം കൂടി 94 സ്റ്റോപ്പിങ് പോയിൻറുകളുണ്ട്. ഇത്രയും ബസുകൾക്കായി 94 ഡ്രൈവർമാരെ നിരോഗിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളും സുരക്ഷാസംവിധാനവും സജ്ജീകരിച്ചിട്ടുള്ള ബസുകളാണ് സർവിസ് നടത്തുന്നത്. ഫറസാൻ ദ്വീപി സന്ദർശിക്കാനെത്തുന്നവർക്ക് വളരെ സൗകര്യപ്രദമാകും ഇത്.

Latest Videos

undefined

Read Also -  ആഴ്ചയിൽ രണ്ട് സര്‍വീസുകൾ; ദമ്മാമിൽ നിന്ന് ഫ്ലൈ നാസിന്‍റെ പുതിയ വിമാന സർവീസ് റെഡ് സീ എയർപോർട്ടിലേക്ക്

ഫറസാൻ ദ്വീപുകളുടെ ഏത് ഭാഗത്തേക്കും എളുപ്പത്തിൽ സഞ്ചരിക്കാൻ ബസ് സഹായമാവും. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഫറസാെൻറ സ്ഥാനം ഉയർത്തുന്നതാണ് പൊതുഗതാഗത സൗകര്യം. കൂടാതെ ദ്വീപിൽ താമസിക്കുകയും ജോലിയെടുക്കുകയും വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ നടത്തുകയും ചെയ്യുന്ന ആളുകൾക്കും ഇത് വലിയ സൗകര്യവും സഹായവുമായി മാറും. ഒപ്പം ചരക്കുഗതാഗതവും എളുപ്പമാവും. രാജ്യത്തെ വിവിധ മേഖലകളിലും പട്ടണങ്ങളിലും പൊതുഗതാഗത പദ്ധതികൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ട് 19ലധികം പദ്ധതികളാണ് പൊതുഗതാഗത അതോറിറ്റി നടപ്പാക്കി വരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!