വിവാഹത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രതിശ്രുത വധുവും കുടുംബവും സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

By Web Team  |  First Published Jul 15, 2024, 1:23 PM IST

അല്‍ജൗഫ് പ്രവിശ്യയില്‍പ്പെട്ട ത്വബര്‍ജലിലാണ് വധുവും പിതാവും മാതാവും സഹോദരനും അപകടത്തില്‍ മരിച്ചത്.


റിയാദ്: വിവാഹത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രതിശ്രുത വധു ഉള്‍പ്പെടുന്ന നാലംഗ കുടുംബം സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. അല്‍ജൗഫ് പ്രവിശ്യയില്‍പ്പെട്ട ത്വബര്‍ജലിലാണ് വധുവും പിതാവും മാതാവും സഹോദരനും അപകടത്തില്‍ മരിച്ചത്.

സൗദി പൗരനായ ബസ്സാം അല്‍ശറാരി, ഭാര്യ അമാനി അല്‍ശറാരി, മകന്‍ ബതാല്‍, മകള്‍ ഹംസ് എന്നിവരാണ് മരണപ്പെട്ടത്. ഹംസിന്‍റെ വിവാഹം നടക്കാനിരിക്കെയാണ് മരണം. ത്വബര്‍ജലിലെ അല്‍ഈമാന്‍ ജുമാമസ്ജിദില്‍ ശനിയാഴ്ച മയ്യിത്ത് നമസ്കാരം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ത്വബര്‍ജലില്‍ ഖബറടക്കി. 

Latest Videos

Read Also - ദുബൈയിൽ നിന്ന് പറന്ന വിമാനത്തിന് എമർജൻസി ലാൻഡിങ്; നിലത്തിറക്കിയത് കറാച്ചിയിൽ, മെഡിക്കൽ എമർജൻസിയെന്ന് വിശദീകരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!