നിർമ്മാണത്തിലിരിക്കുന്ന വീടിന്‍റെ റൂഫിൽ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി, അന്വേഷണം തുടങ്ങി കുവൈത്ത് അധികൃതർ

By Web Team  |  First Published Jul 6, 2024, 7:09 PM IST

മുത്‌ലയിലെ ഒരു വീടിന്‍റെ റൂഫിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. 


കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്‌ലയിൽ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ റൂഫില്‍ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി. മുത്‌ലയിലെ ഒരു വീടിന്‍റെ റൂഫിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. 

Read Also - തിരക്കേറുന്നു; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം, യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാന കമ്പനികൾ

Latest Videos

സുരക്ഷാ സേനാംഗങ്ങളും മെഡിക്കൽ എമർജൻസി ജീവനക്കാരും ഉ‌ടൻ തന്നെ സ്ഥലത്തെത്തി. 44 വയസുള്ള തൊഴിലാളിയാണ് മരണപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ജോലിക്കിടെ മരിച്ചതാകുമെന്നാണ് പ്രാഥമിക നി​ഗമനം. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് റഫർ ചെയ്തു. തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!