ബി​ഗ് ടിക്കറ്റിലൂടെ 20 മില്യൺ ദിർഹം നേടിയത് ഡെലിവറി ഡ്രൈവർ

By Web Team  |  First Published Oct 4, 2024, 9:59 AM IST

ടിക്കറ്റുകൾ വാങ്ങാൻ www.bigticket.ae എന്ന വെബ്സൈറ്റിലോ സയദ് ഇന്റർനാഷണൽ വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിലെ കൗണ്ടറുകളിലോ പോകാം.


ബി​ഗ് ടിക്കറ്റ് സീരീസ് 267 നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടിയത് ബം​ഗ്ലാദേശിൽ നിന്നുള്ള അബുൾ മൻസൂർ അബ്ദുൾ സബൂർ. അബുദാബിയിൽ ജീവിക്കുന്ന 50 വയസ്സുകാരനായ അദ്ദേഹം ഡെലിവറി ഡ്രൈവറായി ജോലി നോക്കുകയാണ്. 2007 മുതൽ സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട് അബുൾ. സുഹ‍‍ൃത്തുക്കൾക്കൊപ്പം അഞ്ച് ടിക്കറ്റുകളാണ് ഇത്തവണ എടുത്തത്.

സ്വന്തമായി ബിസിനസ് തുടങ്ങാനാണ് സമ്മാനത്തുക ഉപയോ​ഗിക്കുകയെന്നാണ് അബുൾ പറയുന്നത്. ഇത്രയും വലിയ സമ്മാനം നേടിയതിന്റെ ഞെട്ടൽ അദ്ദേഹത്തിന് ഇനിയും മാറിയിട്ടില്ല. 

Latest Videos

undefined

ഒക്ടോബർ മാസം ബി​ഗ് ടിക്കറ്റ് എടുക്കുന്നവർക്ക് നവംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം നേടാൻ അവസരമുണ്ട്. കൂടാതെ ദിവസേന നടക്കുന്ന ഇലക്ട്രോണിക് ഡ്രോയിൽ 24 കാരറ്റ് സ്വർണ്ണക്കട്ടിയും ഈ മാസം നേടാം. ഇത് മാത്രമല്ല ലക്ഷ്വറി കാറുകൾ നേടാനുള്ള അവസരവും ഈ മാസമുണ്ട്. നവംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ AED 355,000 വിലയുള്ള ഒരു റേഞ്ച് റോവർ വെലാർ നേടാം. അല്ലെങ്കിൽ ഡിസംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ AED 470,000 വിലയുള്ള ഒരു BMW 840i നേടാം.

ടിക്കറ്റുകൾ വാങ്ങാൻ www.bigticket.ae എന്ന വെബ്സൈറ്റിലോ സയദ് ഇന്റർനാഷണൽ വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിലെ കൗണ്ടറുകളിലോ പോകാം. ഏറ്റവും പുതിയ വിവരങ്ങൾക്ക് ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകളും സന്ദർശിക്കാം.
 

click me!