ബി​ഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ 10 മില്യൺ ദിർഹം നേടി പ്രവാസി

By Web Team  |  First Published Jun 3, 2024, 5:02 PM IST

സൗജന്യ ടിക്കറ്റിലാണ് അദ്ദേഹത്തിന് ഭാ​ഗ്യസമ്മാനം നേടാനായത്.


ബി​ഗ് ടിക്കറ്റ് സീരീസ് 263 ലൈവ് ഡ്രോയിൽ 10 മില്യൺ ദിർഹം സ്വന്തമാക്കിയത് ഇറാനിൽ നിന്നുള്ള ഹുസൈൻ അഹമ്മദ് ഹഷെമി (Hossein Ahmad Hashemi) എന്ന പ്രവാസി. സൗജന്യ ടിക്കറ്റിലാണ് അദ്ദേഹത്തിന് ഭാ​ഗ്യസമ്മാനം നേടാനായത്. ടിക്കറ്റ് നമ്പർ 200781. മെയ് 26-ന് എടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനം.

ദുബായിൽ സ്ഥിരതാമസമാണ് ഹുസൈൻ അഹമ്മദ് ഹഷെമി. ലൈവ് ഡ്രോയ്ക്ക് പിന്നാലെ ബി​ഗ് ടിക്കറ്റ് അധികൃതർ ഹുസൈൻ അഹമ്മദ് ഹഷെമിയെ ഫോണിൽ വിളിച്ചെങ്കിലും ലഭ്യമായില്ല.

Latest Videos

അടുത്ത നറുക്കെടുപ്പ് ജൂലൈ മൂന്നിനാണ്. അടുത്ത നറുക്കെടുപ്പിലും 10 മില്യൺ ദിർഹമാണ് സമ്മാനം. ഇത് കൂടാതെ പത്ത് പേർക്ക് 100000 ദിർഹം വീതം നേടാനുമാകും. ഡ്രീം കാർ ടിക്കറ്റുകളും ഭാ​ഗ്യാന്വേഷികൾക്ക് വാങ്ങാം. 150 ദിർഹമാണ് ടിക്കറ്റ് വില. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒന്ന് ഫ്രീ ആയി ലഭിക്കും. ഓ​ഗസ്റ്റ് മൂന്നിനാണ് ഡ്രീം കാർ നറുക്കെടുപ്പ്.

click me!