ഭാഗ്യം കൈവന്നിട്ടും അറിഞ്ഞില്ല! ബിഗ് ടിക്കറ്റ് തേടുന്നു, കാൽ കിലോ സ്വര്‍ണം സമ്മാനമായി നേടിയ യുവതി എവിടെ?

By Web Team  |  First Published Nov 30, 2024, 4:52 PM IST

മലയാളികളായ മൂന്നു പേര്‍ക്കും സ്വര്‍ണക്കട്ടി സമ്മാനമായി ലഭിച്ചു. 


അബുദാബി: നിരവധി മലയാളികള്‍ക്ക് ഒറ്റ രാത്രി കൊണ്ട് വമ്പന്‍ സമ്മാനങ്ങള്‍ നല്‍കിയ യുഎഇയിലെ പ്രമുഖ നറുക്കെടുപ്പുകളിലൊന്നായ അബുദാബി ബിഗ് ടിക്കറ്റിന്‍റെ പുതിയ നറുക്കെടുപ്പിലെ ഭാഗ്യശാലിയെ തിരഞ്ഞ് അധികൃതര്‍. 

ദിവസേനയുള്ള ഇ-നറുക്കെടുപ്പില്‍ സ്വര്‍ണക്കട്ടി സമ്മാനമായി നേടിയ ഏഴ് പേരില്‍ ഒരാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ബിഗ് ടിക്കറ്റ് അധികൃതര്‍. സ്വദേശി യുവതിക്കാണ് സമ്മാനം ലഭിച്ചത്. എന്നാല്‍ സമ്മാന വിവരം അറിയിക്കാന്‍ പല തവണ ഫോണിലും ഇ-മെയില്‍ വഴിയും ബന്ധപ്പെട്ടിട്ടും ഇവര്‍ പ്രതികരിച്ചില്ല. ബുദൂര്‍ അല്‍ കാല്‍ദി എന്ന യുവതി നവംബര്‍ 22നാണ് സമ്മാനാര്‍ഹമായ  269-396502 നമ്പരിലുള്ള ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയത്.

Latest Videos

ഇവര്‍ക്ക് പുറമെ മറ്റ് ആറ് പേര്‍ കൂടി 250 ഗ്രാം വീതമുള്ള 24 കാരറ്റ് സ്വര്‍ണം സമ്മാനമായി നേടി. ഇവര്‍ ആറുപേരും ഇന്ത്യക്കാരാണ്. ഇതില്‍ തന്നെ മൂന്ന് പേര്‍ മലയാളികളാണ്. 79,000 ദിര്‍ഹം വിലമതിക്കുന്ന സമ്മാനമാണ് ഇവര്‍ക്ക് ലഭിച്ചത്. അജു മാമ്മന്‍ മാത്യു, രാജേഷ് കെ വി വാസു, എം വിഷ്ണു എന്നിവരാണ് സമ്മാനം നേടിയ മലയാളികള്‍. ഇവര്‍ക്ക് പുറമെ തമിഴ്നാട് സ്വദേശി മുത്തുക്കണ്ണന്‍ സെല്‍വം, സന്ദീപ് പാട്ടീല്‍, ലോറന്‍സ് ചാക്കപ്പന്‍ എന്നിവര്‍ക്കും സമ്മാനം ലഭിച്ചു.  

Read Also -  ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ യുഎഇയിലെ പെട്രോൾ വില; പുതിയ ഇന്ധനവില ഇന്ന് അർധരാത്രി മുതല്‍ പ്രാബല്യത്തിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!