വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് 2024 ജൂലൈ 02 രാവിലെ 10 മണിക്കകം അപേക്ഷിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് (തബൂക്ക് പ്രോജക്ട്) വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു.
അഡിക്ഷൻ സൈക്യാട്രി, അഡൽറ്റ് യൂറോളജി, കാർഡിയാക് അനസ്തേഷ്യ, കാർഡിയാക് സർജറി, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ, എൻഡോക്രൈനോളജി, ഇ.എൻ.ടി, ജനറൽ സർജറി, ഐസിയു അഡൽറ്റ്, ഇന്റർവെൻഷണൽ കാർഡിയോളജി, ഇന്റർവെൻഷണൽ ന്യൂറോളജി, ഇന്റർവെൻഷണൽ റേഡിയോളജി, നിയോനാറ്റോളജി, ന്യൂറോളജി, പ്രസവചികിത്സ & ഗൈനക്കോളജി/ഇന്‍ഫെര്‍ട്ടിലിറ്റി, ഓങ്കോളജി,റേഡിയോളജി, ഒപ്താമോളജി സര്‍ജറി, പീഡിയാട്രിക് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ എൻഡോസ്കോപ്പി, പീഡിയാട്രിക് ഐസിയു, പീഡിയാട്രിക് ന്യൂറോളജിക്കൽ ഡിസീസസ് , പീഡിയാട്രിക് സൈക്യാട്രി, പീഡിയാട്രിക് യൂറോളജി സർജറി, പീഡിയാട്രിക്സ്, പ്ലാസ്റ്റിക് സർജറി, സ്പൈനൽ സർജറി, വാസ്കുലർ സർജറി സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.
സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ www.norkaroots.org വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. ഇതിനായുളള അഭിമുഖത്തിന്റെ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് 2024 ജൂലൈ 02 രാവിലെ 10 മണിക്കകം അപേക്ഷിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.