ജിദ്ദയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റിന് ഉള്ളിലാണ് ഇയാള്‍ നായയെ വളര്‍ത്തിയിരുന്നത്. ഇതിന് അടുത്ത് താമസിക്കുന്ന രണ്ട് അയല്‍ക്കാരെ നായയുടെ കുര അസ്വസ്ഥമാക്കി.
റിയാദ്: നായയുടെ കുര അയല്‍ക്കാര്‍ക്ക് ശല്യമായി, ഒടുവില്‍ ഉടമസ്ഥന് ജയില്‍ ശിക്ഷ. സൗദി അറേബ്യയിലാണ് സംഭവം. നായയുടെ കുര ശല്യമാണെന്നും സഹിക്കാനാവുന്നില്ലെന്നും അയല്‍ക്കാര്‍ പരാതി നല്‍കിയതോടെയാണ് പ്രവാസിയായ നായയുടെ ഉടമസ്ഥന് കോടതി 10 ദിവസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. പൊതു ധാര്‍മ്മികത ലംഘിച്ചെന്ന കുറ്റത്തിനാണ് ഇയാളെ ശിക്ഷിച്ചതെന്ന് സൗദി ദിനപ്പത്രമായ ഓകാസിനെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
ജിദ്ദയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റിന് ഉള്ളിലാണ് ഇയാള്‍ നായയെ വളര്‍ത്തിയിരുന്നത്. ഇതിന് അടുത്ത് താമസിക്കുന്ന രണ്ട് അയല്‍ക്കാരെ നായയുടെ കുര അസ്വസ്ഥമാക്കി. തുടര്‍ന്ന് ഇവര്‍ സുഡാനിയായ പ്രവാസിക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നായ നാശമുണ്ടാക്കുന്നെന്നും അയല്‍ക്കാരെ ഭയപ്പെടുത്തുന്നെന്നും പരാതിയില്‍ പറയുന്നു. കേസ് കോടതിയിലെത്തി. ആരോപണം അടിസ്ഥാന രഹിതമാണെന്നും കെട്ടിടത്തിലെ കുട്ടികള്‍ നായയെ ശല്യപ്പെടുത്തുന്നത് കൊണ്ടാണ് അത് കുരക്കുന്നതെന്നും വാദത്തിനിടെ നായയുടെ ഉടമസ്ഥന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ഇരുഭാഗത്തെയും നാദം കേട്ട കോടതി, പൊതു ധാര്‍മ്മികത ലംഘിച്ച കുറ്റത്തിന് പ്രവാസിയെ 10 ദിവസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. കൂടാതെ മറ്റുള്ളവരെ ശല്യപ്പെടുത്തില്ലെന്നും റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റില്‍ നായയെ വളര്‍ത്തുന്നത് നിര്‍ത്തുമെന്നും എഴുതി ഒപ്പിട്ടു നല്‍കാനും കോടതി ഉത്തരവിട്ടു.
(പ്രതീകാത്മക ചിത്രം)
നാട്ടില്‍ പോകുന്നെന്ന് പറഞ്ഞ് സ്‍പോണ്‍സറെ കബളിപ്പിച്ചു; യുഎഇയില്‍ പ്രവാസി വനിതക്കെതിരെ നടപടി
പാലത്തിനു മുകളില്‍ സൈക്കിളുകളുമായി അഭ്യാസ പ്രകടനം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍
അബുദാബി: യുഎഇയില്‍ സൈക്കിളുകളുമായി അഭ്യാസ പ്രകടനം നടത്തിയ ഒരുകൂട്ടം യുവാക്കളെ അറസ്റ്റ് ചെയ്തു. അബുദാബിയിലെ ഒരു പാലത്തിന് മുകളില്‍ നടത്തിയ അപകടകരമായ അഭ്യാസത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ പങ്കുവെച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്.
നിരോധിത കളറുകളിലുള്ള പഠനോപകരണങ്ങള്‍ പിടിച്ചെടുത്ത് ഒമാന്‍ അധികൃതര്‍
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും അതിന്റെ വിവരങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്‍ക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് അബുദാബി പൊലീസ് അറിയിച്ചു. പാലത്തിനു മുകളില്‍ നടത്തിയ അഭ്യാസത്തിന് പുറമെ ഗതാഗത നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം, വീഡിയോയില്‍ കാണുന്ന മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കല്‍ തുടങ്ങിയവ കണക്കിലെടുത്താണ് അബുദാബി പൊലീസ് നടപടി സ്വീകരിച്ചത്.