ഓഫറിലെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം; പ്രവാസി പെയിന്‍റിങ് തൊഴിലാളിക്ക് 34 കോടിയുടെ ഗ്രാന്‍ഡ് പ്രൈസ്

By Web Team  |  First Published Sep 4, 2024, 4:10 PM IST

ബൈ റ്റു ഗെറ്റ് വണ്‍ ഫ്രീ ഓഫറില്‍ വാങ്ങിയ ടിക്കറ്റിലാണ് ഭാഗ്യം ഒളിച്ചിരുന്നത്. 


അബുദാബി: മലയാളികളടക്കം നിരവധി പേരുടെ ജീവിതങ്ങളാണ് ബിഗ് ടിക്കറ്റിലൂടെ മാറിമറിഞ്ഞിട്ടുള്ളത്. ബി​ഗ് ടിക്കറ്റ് സീരീസ് 266-ന്‍റെ ഏറ്റവും പുതിയ തത്സമയ നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) നേടിയത് ബം​ഗ്ലാദേശിൽ നിന്നുള്ള നൂർ മിയ ഷംസു മിയ ആണ്. 

പെയിന്‍റിങ് തൊഴിലാളിയായ നൂർ മിയ 18 വർഷമായി അൽ ഐനിൽ താമസിക്കുകയാണ് 40കാരനായ ഇദ്ദേഹം. 'ബൈ ടു, ഗെറ്റ് വൺ ഫ്രീ' ഓഫറിലെടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഗ്രാന്‍ഡ് പ്രൈസ് ലഭിച്ചത്. മൂന്ന് കുട്ടികളുടെ പിതാവായ നൂർ മിയ അൽ ഐന്‍ വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്നാണ് "ബൈ ടു, ഗെറ്റ് വൺ ഫ്രീ" ഓഫറില്‍ ടിക്കറ്റ് വാങ്ങിയത്. ഈ ടിക്കറ്റാണ് അദ്ദേഹത്തിന് ഭാഗ്യം സമ്മാനിച്ചത്. 

Latest Videos

undefined

Read Also -  സൗദി അറേബ്യയിൽ തൊഴിലവസരം; പ്രായപരിധി 55 വയസ്സ്, നിരവധി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

വിജയത്തിൽ വളരെ  സന്തോഷമുണ്ടെന്നും രണ്ട് സുഹൃത്തുക്കൾക്ക് കൂടെ അവകാശപ്പെട്ടതാണ് ഈ സമ്മാനമെന്നും നൂർ മിയ പറഞ്ഞു. ആദ്യം തന്നെ തന്റെ വിസ പുതുക്കാനുള്ള നടപടിയെടുക്കും പിന്നീട് മാത്രമേ സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്ന് ആലോചിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സെപ്റ്റംബറിൽ ബി​ഗ് ടിക്കറ്റ് എടുക്കുന്നവർക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാൻ അവസരമുണ്ട്. കൂടാതെ 10 പേർക്ക് ഒരു ലക്ഷം ദിർഹം വീതവും നേടാം. ഒരു മസെരാറ്റി ​ഗിബ്ലി കാർ നേടാനുമാകും. എല്ലാ ചൊവ്വാഴ്ച്ചകളിലും ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുത്ത് മൂന്നു പേർക്ക് 100,000 ദിർഹം വീതം നേടാനും അവസരമുണ്ട്.

youtubevideo

click me!