ബഹ്റൈനിൽ വേനൽക്കാലത്ത് തുറസ്സായ സ്ഥലങ്ങളിലെ ജോലിക്ക് മൂന്ന് മാസത്തെ വിലക്ക്

Published : Apr 23, 2025, 03:37 PM IST
ബഹ്റൈനിൽ വേനൽക്കാലത്ത് തുറസ്സായ സ്ഥലങ്ങളിലെ ജോലിക്ക് മൂന്ന് മാസത്തെ വിലക്ക്

Synopsis

ജൂൺ 15 മുതല്‍ സെപ്തംബര്‍ 15 വരെ മൂന്ന് മാസത്തേക്കാണ് ഉച്ചവിശ്രമം നിലവില്‍ വരിക. 

മനാമ: ബഹ്റൈനില്‍ വേനല്‍ക്കാലത്ത് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള ഉച്ചവിശ്രമ കാലയളവ് രണ്ട് മാസത്തില്‍ നിന്ന് മൂന്ന് മാസമാക്കി ഉയര്‍ത്തി. ഇതുസംബന്ധിച്ച പുതിയ തീരുമാനം തൊഴില്‍ മന്ത്രി യൂസഫ് ബിന്‍ അബ്ദുള്‍ഹുസൈന്‍ ഖലഫ് പ്രഖ്യാപിച്ചു. ഈ വര്‍ഷം മുതല്‍ പുതിയ തീരുമാനം ബാധകമാകും. 

ജൂൺ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ ജോലിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് തുറസ്സായ സ്ഥലങ്ങളിലെ ജോലികള്‍ നിരോധിച്ചിരിക്കുന്നത്. അതികഠിനമായ ചൂടില്‍ പുറംജോലികള്‍ ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യം കണക്കിലെടുത്താണ് ഉച്ചവിശ്രമം അനുവദിക്കുന്നത്. 

Read Also -  ജിദ്ദയിൽ മോദി ചെലവഴിച്ചത് ഏതാനും മണിക്കൂറുകൾ, നിരവധി കരാറുകളിൽ ഒപ്പുവെച്ചു, ഇന്ത്യയുടെ ദുഃഖം പേറി മടക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം