ജൂണ്‍ 15 മുതല്‍ 18 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മനാമ: ബഹ്റൈനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
ജൂണ്‍ 15 മുതല്‍ 18 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുഎഇയിലും ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചിരുന്നു. യുഎഇയിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.
മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 18 ചൊവ്വാഴ്ച വരെയാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 19 ബുധനാഴ്ചയാണ് അവധിക്ക് ശേഷം പ്രവൃത്തി ദിവസം പുനരാരംഭിക്കുക. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ അവധി ദിവസങ്ങളാണ് ലഭിക്കുക. ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ആണ് പൊതു മേഖലാ ജീവനക്കാരുടെ അവധി ദിവസങ്ങള്‍ അറിയിച്ചത്. ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഈ മാസം 16നാണ് ബലിപെരുന്നാൾ. ഒമാനിലും കേരളത്തിലും 17നാണ് ബലിപെരുന്നാൾ.