പൊതുമാപ്പ് പ്രയോജനപ്പെടുത്തി പലരും രാജ്യം വിട്ടതായും മറ്റുള്ളവർ തങ്ങളുടെ പദവി ക്രമീകരിക്കുകയോ നടപടിക്രമങ്ങൾ ആരംഭിക്കുകയോ ചെയ്തതായും ബന്ധപ്പെട്ട സ്രോതസ്സുകള്‍ വ്യക്തമാക്കി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏകദേശം 35,000 താമസ നിയമലംഘകർ ആഭ്യന്തര മന്ത്രാലയം അനുവദിച്ച പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി കണക്കുകള്‍. മാർച്ചിൽ പുറപ്പെടുവിച്ച പൊതുമാപ്പ് ജൂൺ 17 നാണ് അവസാനിക്കുന്നത്.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി പലരും രാജ്യം വിട്ടതായും മറ്റുള്ളവർ തങ്ങളുടെ പദവി ക്രമീകരിക്കുകയോ നടപടിക്രമങ്ങൾ ആരംഭിക്കുകയോ ചെയ്തതായും ബന്ധപ്പെട്ട സ്രോതസ്സുകള്‍ വ്യക്തമാക്കി. അതേസമയം പൊതുമാപ്പ് കാലയളവ് ജൂൺ 17ന് അവസാനിക്കുന്നതോടെ താമസ ലംഘനക്കാർക്കെതിരെ കർശന പരിശോധന ക്യാമ്പയിൻ ആരംഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Read Also - ബലിപെരുന്നാള്‍; സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു
പൊതുമാപ്പ് കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടു പോകാന്‍ സാധിക്കും. പിന്നീട് ഇവര്‍ക്ക് മറ്റൊരു വിസയില്‍ രാജ്യത്തേക്ക് തിരികെ എത്താം. കുവൈത്തില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴ അടച്ച് താമസാനുമതി രേഖ സാധുതയുള്ളതാക്കാം. നിയമലംഘകരായ 1.2 ലക്ഷം പേര്‍ക്ക് പ്രയോജനകരമാകുന്നതാണ് ഈ തീരുമാനം. രേഖകൾ കൈവശം ഉള്ളവര്‍ക്ക് നേരിട്ട് താമസ കുടിയേറ്റ വകുപ്പിനെ സമീപിച്ചാൽ നടപടികള്‍ പൂർത്തിയാക്കാം. അഥവാ രേഖകൾ ഇല്ലെങ്കില്‍ അതതു രാജ്യത്തെ എംബസികളിൽ നിന്ന് ഔട്പാസ് ശേഖരിച്ച് താമസ കുടിയേറ്റ വകുപ്പിൽ എത്തണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം