റിയാദ് എയറുമായി കരാർ; ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ സ്റ്റേഡിയത്തിന് ഇനി പുതിയ പേര്

By Web Team  |  First Published Oct 12, 2024, 6:03 PM IST

റിയാദ് എയറുമായി ഒപ്പിട്ട കരാര്‍ പ്രകാരമാണ് സ്റ്റേഡിയത്തിന് പുതിയ പേര് നല്‍കിയത്. 


റിയാദ്: സ്പെയിനിലെ അത്‌ലറ്റിക്കോ മാഡ്രിഡ് സ്റ്റേഡിയം ഇനി ‘റിയാദ് എയർ മെട്രോപൊളിറ്റാനോ’ സ്റ്റേഡിയമാകും. ഇതിനുള്ള കരാറിൽ റിയാദ് എയറും അറ്റ്‌ലറ്റിക്കോ മാഡ്രിഡും ഒപ്പുവെച്ചു. സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ സ്വന്തം സ്റ്റേഡിയത്തിന്‍റെ പേരാണ് 2033 വരെ ‘റിയാദ് എയർ മെട്രോപൊളിറ്റാനോ സ്റ്റേഡിയം’ എന്ന് മാറ്റുന്നതെന്ന് റിയാദ് എയർ അറിയിച്ചു. സ്റ്റേഡിയത്തിന്‍റെ പുതിയ പേര് ഒക്ടോബർ 20-ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഇക്കഴിഞ്ഞ ആഗസ്റ്റ് 10-ന് ഒപ്പുവെച്ച റിയാദ് എയറും സ്പാനിഷ് ഫുട്ബോൾ ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള പങ്കാളിത്ത കരാറിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നും റിയാദ് എയർ വ്യക്തമാക്കി. കരാർ പ്രകാരം റിയാദ് എയർ ക്ലബ്ബിെൻറ ഔദ്യോഗിക സ്പോൺസറും എക്സ്ക്ലൂസീവ് എയർലൈൻ പങ്കാളിയുമായി. ടീമിെൻറ സ്റ്റേഡിയത്തിെൻറ പുതിയ നാമകരണത്തിൽ പങ്കാളിയാകുന്നതിന് പുറമേ അത്‌ലറ്റിക്കോ മാഡ്രിഡ് കളിക്കാരുടെ ജഴ്സിയുടെ മുൻവശത്ത് റിയാദ് എയർലൈൻ ലോഗോ പതിക്കുന്നതും കരാറിൽ ഉൾപ്പെടുമെന്ന് റിയാദ് എയർ സൂചിപ്പിച്ചു.

Latest Videos

Read Also - 'പൊന്നും വില', വൻ സാമ്പത്തിക ലാഭം; ഉൽപ്പാദനം ഇരട്ടിയാക്കാൻ പുതിയ നീക്കം; ഇനി വരുന്നത് കുങ്കുമപ്പൂവിന്‍റെ കാലം

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ സ്റ്റേഡിയത്തിന് റിയാദ് എയറിന്‍റെ എന്ന പേരിടുന്നത് സുപ്രധാന ചുവടുവെപ്പാണെന്ന് റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രമുഖമായ ഒരു സ്റ്റേഡിയത്തിെൻറ പേരുമാറ്റത്തിനാണ് ഞങ്ങൾ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. 2033 വരെ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള വിശിഷ്ടമായ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഈ പുരാതന ക്ലബ്ബുമായി ദീർഘകാല ബന്ധം കെട്ടിപ്പടുക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 

ഈ ചരിത്രപരമായ ആഗോള സ്‌പോർട്‌സ് ലാൻഡ്‌മാർക്കിൽ ‘റിയാദ് എയർ’ എന്ന പേരിെൻറ സാന്നിധ്യം അന്താരാഷ്ട്ര കായിക ലോകത്ത് സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ ചുവടുവെപ്പിനെ പ്രതിനിധീകരിക്കുക മാത്രമല്ല, രാജ്യത്തിെൻറയും റിയാദ് നഗരത്തിന്‍റെയും കമ്പനിയുടെയും സ്ഥാനം അന്താരാഷ്ട്ര തലത്തിൽ ശക്തിപ്പെടുത്തുന്നതിൽ സംഭാവന നൽകുകയും ചെയ്യുന്നുവെന്നും സി.ഇ.ഒ ഡഗ്ലസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!