അറബ് വ്യാപാര പ്രമുഖൻ സയീദ് അബ്ദുള്ള അൽ ഖത്താൽ അൽ മുഹൈരി അന്തരിച്ചു

By Web TeamFirst Published Aug 24, 2024, 8:30 PM IST
Highlights

വിടവാങ്ങിയത് മാനുഷിക സ്നേഹത്തിലും വ്യാപാരത്തിലും  മാതൃകയായ വ്യക്തിത്വം

ദുബായ്: അറബ് വ്യാപാര പ്രമുഖൻ സയീദ് അബ്ദുള്ള അൽ ഖത്താൽ അൽ മുഹൈരി ( 62) അന്തരിച്ചു. കറകളഞ്ഞ മനുഷ്യസ്നേഹം കൊണ്ടും ഉജ്ജ്വലമായ  വ്യാപാരങ്ങൾ കൊണ്ട് സ്വദേശികൾക്കും വിദേശികൾക്കും മാതൃകയായ വ്യക്തിത്വമാണ് വിടവാങ്ങിയത്. അൽ അവീർ മാർക്കറ്റ് കേന്ദ്രമായുള്ള വിവിധ വ്യാപാര ശൃംഖലകളുടെ  മുഖ്യ കാര്യദർശിയായിരുന്നു. രാജ്യത്തെ സ്വദേശി കർഷകരുടെ ഉൽപ്പന്നങ്ങൾ മുഖ്യധാരാ വിപണിയിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഇദ്ദേഹം, രാജ്യത്തിനകത്തും  പുറത്തും ഒട്ടനവധി മാനുഷിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. അസുഖബാധിതനായ  സയീദ് അബ്ദുള്ള അൽ ഖത്താൽ, കഴിഞ്ഞ ദിവസമാണ് വിടചൊല്ലിയത്.

സ്വദേശികരായ കർഷകരെ ശാക്തീകരിക്കുന്നതിൽ  ഇദ്ദേഹത്തിന്റെ സംഭാവന ഏറെ വലുതായിരുന്നു യുഎഇ കർഷകരെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള വലിയ വിപണി സൃഷ്ടിക്കുന്നതിൽ ഇദ്ദേഹത്തിന്റെ മികവ്  പ്രശംസനീയമാണ്. തദ്ദേശീയരായ കർഷകരുടെ കൃഷി ഉൽപ്പന്നങ്ങളും മാർക്കറ്റിൽ ഇന്നും എത്തിക്കുന്നത്  ഇദ്ദേഹം മുഖ്യാനയുള്ള ശൃംഖലയാണ്.ലോകത്തെ ഏറ്റവും മികച്ച  വെജിറ്റബിൾ, ഫ്രൂട്ട്സ് മാർക്കറ്റുകളിൽ ഒന്നായ ദുബായ് അൽ അവീർ പഴം, പച്ചക്കറി മാർക്കറ്റിന്റെ സിംഹഭാഗവും കൈകാര്യം  ചെയ്തു വന്നിരുന്നത് ഈ സ്വദേശിയുടെ നേതൃത്വത്തിലായിരുന്നു.

Latest Videos

പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ വിതരണ ശൃംഖല കാര്യക്ഷമമാക്കിയ  ഇദ്ദേഹം തദ്ദേശീയരായ കർഷകർ ഉൽപ്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും യുഎഇയിലുടനീളം കാര്യക്ഷമമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കിയിരുന്നു. ഇത് പ്രാദേശിക കാർഷിക വ്യവസായത്തെ ഗണ്യമായി ഉത്തേജിപ്പിക്കുകയും സ്വദേശി  കർഷകരെ ശാക്തീകരിക്കുകയും ചെയ്തു. ബിസിനസ് വിവേകവും സമൂഹത്തിൻ്റെ ക്ഷേമത്തിനായുള്ള അർപ്പണബോധവും  അദ്ദേഹത്തെ ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വമാക്കി മാറ്റി.  രാജ്യത്തെ ഭരണാധികാരികൾക്ക് വലിയ സ്വീകാര്യനായ  വ്യക്തിയായിരുന്നു അന്തരിച്ച സയീദ് അബ്ദുള്ള അൽ ഖത്താൽ 

പഴം, പച്ചക്കറി വ്യാപാര രംഗത്തെ പ്രമുഖ മലയാളി സാന്നിധ്യമായ എഎകെ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കൈപിടിച്ചു ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തികളായിരുന്നു ഇദ്ദേഹവും അദ്ദേഹത്തിന്റെ പിതാവ് അബ്ദുള്ള അഹ്‌മദ്‌ അൽ ഖത്താലും. പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും വ്യവസായി മായിരുന്ന പാറപ്പുറത്ത് ബാവ ഹാജിയ്ക്ക് ഫ്രൂട്ട് ആൻഡ് വെജിറ്റബിൾസ്  വാണിജ്യരംഗത്ത്  മുന്നേറാൻ  ഇവരുടെ ഹൃദയ വിശാലതയും സഹായമനസ്കതയും വലിയ കാരണമായി. തങ്ങളുടെ വ്യാപാര വളർച്ചയിൽ ഞങ്ങൾക്കൊപ്പം ചേർന്ന്നിന്ന പ്രിയപ്പെട്ട സഹോദരനും സ്പോൺസറുമായിരുന്നു സയീദ് അബ്ദുള്ള അൽ ഖത്താൽ എന്ന് സി ഇ ഒ മുഹമ്മദലിയും, എം ഡി എ എ കെ മുസ്തഫ അഭിപ്രായപ്പെട്ടു. 

ജീവകാരുണ്യ പ്രവർത്തനങ്ങൾ

തന്റെ ബിസിനസ് നേട്ടങ്ങൾക്കപ്പുറം, സയീദ് അബ്ദുല്ല അൽ ഖത്തൽ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ  ശ്രദ്ധയാലു ആയിരുന്നു. അദ്ദേഹത്തിന്റെ മനുഷ്യപ്പറ്റിന്റെ കരങ്ങൾ യുഎഇക്ക് അപ്പുറത്തേക്കും വ്യാപിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിരവധി പള്ളികളുടെയും സഹായ  സെന്ററുകളുടെയും നിർമ്മാണത്തിന് സയീദ് അബ്ദുള്ള നേതൃത്വം നൽകിയിരുന്നു. ദരിദ്രരെ സഹായിക്കാനുള്ള അനുകമ്പ  ജീവിതത്തിൽ ഉടനീളം  പ്രകടമാക്കിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

യുഎഇയിൽ നിന്നുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ്‌ അലവന്‍സ്; വിശദീകരണവുമായി എയർ ഇന്ത്യ എക്സ്‍പ്രസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!