പ്രായപരിധി 55 വയസ്സ്, സൗദി അറേബ്യയില്‍ ഒഴിവുകൾ; മികച്ച അവസരം, ഇപ്പോൾ അപേക്ഷിക്കാം, അഭിമുഖം ഓണ്‍ലൈനായി

By Web Team  |  First Published Aug 6, 2024, 6:15 PM IST

അപേക്ഷകര്‍ക്ക് കുറഞ്ഞത് ആറു മാസം കാലാവധിയുള്ള പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. 


തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തില്‍  കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) സ്‌പോർട്‌സ് മെഡിസിൻ കൺസൾട്ടന്റ്/സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ ഒഴിവിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. അമേരിക്കൻ/കനേഡിയൻ ബോർഡിന്റെ ഫെലോഷിപ്പ്, CCT/CCST അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 55 വയസ്സ്. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക്   2024 ആഗസ്റ്റ്  09  രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. ഇതിനായുളള അഭിമുഖം ഓണ്‍ലൈനായി നടക്കും.  തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. 

Latest Videos

undefined

അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ www.norkaroots.org വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!