വ്യത്യസ്ത ഷോപ്പിങ് അനുഭവവുമായി കുടുംബങ്ങളെ ആകര്‍ഷിച്ച് അല്‍ ബര്‍ഷ സൗത്ത് മാള്‍

By Web Team  |  First Published Oct 5, 2022, 4:34 PM IST

സമൂഹത്തിലെ ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 45 ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മാളിലുണ്ട്.
 


ദുബൈ: ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിച്ച് യൂണിയന്‍ കോപിന്റെ അല്‍ ബര്‍ഷ സൗത്ത് മാള്‍. ദുബൈയിലെ അല്‍ ബര്‍ഷ സൗത്ത് ഏരിയയില്‍, ആധുനിക നിലവാരത്തിലാണ് മാള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 45ലേറെ കടകളും വിനോദത്തിനും ഫാമിലി ഷോപ്പിങിനും മറ്റ് ആക്ടിവിറ്റികള്‍ക്കുമായുള്ള സ്ഥലങ്ങളും റെസ്റ്റോറന്റുകളും പ്രാദേശിക, അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന കടകളും മാളിലുണ്ട്. യൂണിയന്‍ കോപിന്റെ ബിസിനസ് വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാണ് ഈ മാള്‍. എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യമായ സേവനങ്ങള്‍ മാള്‍ പ്രദാനം ചെയ്യുന്നു. റീട്ടെയില്‍ സെക്ടറിലെ പുതിയ വികസനങ്ങള്‍ക്ക് അനുസരിച്ച് അന്താരാഷ്ട്ര നിലവാരം മുന്‍നിര്‍ത്തിയാണ് അല്‍ ബര്‍ഷ സൗത്ത് മാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള കോഓപ്പറേറ്റീവിന്റെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുമാണിതിന്റെ നിര്‍മ്മാണം.

Latest Videos

undefined

മാളിന്റെ തന്ത്രപ്രധാനമായ ലൊക്കേഷന്‍ കൊണ്ടു തന്നെ മാള്‍ തുറന്ന് ഒരു വര്‍ഷത്തിനകം, സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി. അല്‍ ബര്‍ഷ സൗത്ത്  1, 2, 3, 4,  അല്‍ ബര്‍ഷ 1, 2, 3, മിറാക്കിള്‍ ഗാര്‍ഗന്‍ ദുബൈ, ദുബൈ ഹില്‍സ്, മോട്ടോര്‍ സിറ്റി എന്നിങ്ങനെ സമീപപ്രദേശങ്ങളിലെ വിവിധ ആളുകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് മാളിന്റെ ലൊക്കേഷന്‍. 

തങ്ങളുടെ വിലപ്പെട്ട സമയം ചെലവഴിക്കാന്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് അല്‍ ബര്‍ഷ സൗത്ത് മാള്‍. വൈവിധ്യമാര്‍ന്ന ബ്രാന്‍ഡുകളും റെസ്റ്റോറന്റുകളും ഇതിന് പുറമെ സലൂണുകള്‍, തയ്യല്‍ക്കടകള്‍, കോസ്‌മെറ്റിക്‌സ്, ഗിഫ്റ്റ്‌സ്, പെര്‍ഫ്യൂമുകള്‍, കഫേകള്‍, സ്വീറ്റ്, ഇലക്ട്രോണിക്‌സ്, ജുവലറി സ്‌റ്റോറുകള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവയും മാളിലുണ്ട്. 

മറ്റ് എല്ലാ യൂണിയന്‍ കോപ് മാളുകളിലെപ്പോലെ, അല്‍ ബര്‍ഷ സൗത്ത് മാളിലും യൂണിയന്‍ കോപിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുണ്ട്. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കള്‍ക്കായി ആഴ്ചതോറും മാസംതോറുമുള്ള പ്രമോഷനുകളും 65% വരെ വിലക്കിഴിവ് നല്‍കുന്ന ഓഫറുകളും കോഓപ്പറേറ്റീവിന്റെ മറ്റ് ശാഖകളിലെപ്പോലെ ഇവിടെയുമുണ്ട്. മാംസ്യം, ചാസ്, മത്സ്യം, കോസ്‌മെറ്റിക്‌സ്്, പച്ചക്കറികള്‍, മറ്റ് വസ്തുക്കള്‍ എന്നിവ സവിശേഷമായ ഷോപ്പിങ് അനുഭവം നല്‍കി കൊണ്ട് മാളില്‍ ലഭിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും മികച്ച ഷോപ്പിങ് അനുഭവം നല്‍കുന്നതിലും ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉറപ്പാക്കുന്നതിലും തങ്ങള്‍  പ്രതിജ്ഞാബദ്ധമാണെന്നും കോഓപ്പറേറ്റീവ് അറിയിച്ചു. . 
 

click me!