പാതിരാത്രിയിലും ഒറ്റക്കിറങ്ങാന്‍ പേടിവേണ്ട; സുരക്ഷിത നഗരമായി അജ്മാന്‍

By Web Team  |  First Published Jun 4, 2024, 3:01 PM IST

എമിറേറ്റിൽ 99.6 ശതമാനം താമസക്കാർക്കും പൊതുവെ സുരക്ഷിതത്വമുണ്ടെന്ന് അജ്മാൻ പൊലീസിന്റെ എക്‌സിലെ പോസ്റ്റ് പറയുന്നു.


അജ്മാന്‍: രാത്രിയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാൻ യുഎഇയില്‍ ഏറ്റവും സുരക്ഷിത നഗരമായി അജ്മാന്‍. യുണൈറ്റഡ് നേഷന്‍സ് സെന്‍റര്‍ ഫോര്‍ കോംപെറ്റിറ്റീവ്നെസ്സ് ആന്‍ഡഡ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  98.5 ശതമാനം പേരും അജ്മാന്‍ രാത്രിയില്‍ ഒറ്റയ്ക്ക് ഇറങ്ങി നടക്കാന്‍ സുരക്ഷിതമായ നഗരമാണെന്ന് വിശ്വസിക്കുന്നുണ്ട്.

എമിറേറ്റിൽ 99.6 ശതമാനം താമസക്കാർക്കും പൊതുവെ സുരക്ഷിതത്വമുണ്ടെന്ന് അജ്മാൻ പൊലീസിന്റെ എക്‌സിലെ പോസ്റ്റ് പറയുന്നു. 2023ലെ നമ്പിയോ ഡോട്ട് കോം റിപ്പോർട്ടിലും അജ്മാൻ ആഗോളതലത്തിൽ നാലാം സ്ഥാനത്ത് എത്തിയിരുന്നു. ആ റിപ്പോർട്ടിൽ അബുദാബിക്കായിരുന്നു ഒന്നാം സ്ഥാനം.

Latest Videos

Read Also - ആകാശ എയറിന് സര്‍വീസ് നടത്താന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി

അ​ജ്മാ​നി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം;  ട്രാ​ഫി​ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് പൊലീസ്

അജ്മാന്‍: അജ്മാന്‍ ശൈഖ് റാഷിദ് ബിന്‍ സഈദ് റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി അറിയിച്ച് അജ്മാന്‍ പൊലീസ് ജനറല്‍ കമാന്‍ഡ്. റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ജൂണ്‍ രണ്ടു മുതലാണ് നിയന്ത്രണം ആരംഭിക്കുക.

അ​ജ്മാ​ന്‍ പോ​ര്‍ട്ട്‌, അ​ജ്മാ​ന്‍ സി​റ്റി സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ശൈ​ഖ് റാഷി​ദ് ബി​ൻ സ​ഈ​ദ് റോ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്തെ വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​ട​ച്ചി​ടു​ന്ന സ്ഥ​ല​ത്തെ ട്രാ​ഫി​ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​ജ്മാ​ൻ പൊ​ലീ​സ് ഡ്രൈ​വ​ർ​മാ​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!