ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; 11 ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണം കവര്‍ന്ന പ്രതികളെ 12 മണിക്കൂറില്‍ പിടികൂടി

By Web Team  |  First Published Jul 7, 2023, 5:11 PM IST

മൂന്നു പ്രതികളും പലതവണ വസ്ത്രം മാറിയും മുഖംമൂടി ധരിച്ചും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു.


അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച നടത്തിയ മൂന്ന് പ്രതികളെ 12 മണിക്കൂറില്‍ പിടികൂടി പൊലീസ്. 11 ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണവും 40,000 ദിര്‍ഹവുമാണ് പ്രതികള്‍ കവര്‍ന്നത്. 

ജ്വല്ലറിയില്‍ കവര്‍ച്ച നടന്നെന്ന വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ച ഉടന്‍ തന്നെ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചെന്ന് അധികൃതര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു. മൂന്നു പ്രതികളും പലതവണ വസ്ത്രം മാറിയും മുഖംമൂടി ധരിച്ചും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു. ഷാര്‍ജ പൊലീസിന്റെ സഹായത്തോെയാണ് അജ്മാന്‍ പൊലീസ് 12 മണിക്കൂറില്‍ പ്രതികളെ പിടികൂടിയത്.  ഇവരുടെ പക്കല്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണവും പണവും കണ്ടെടുത്തു. അറബ് വംശജരായ മൂന്നു പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. 

Latest Videos

പ്രതികളില്‍ ആദ്യത്തെയാളെ ഷാര്‍ജ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂിയത്. രണ്ടാമനെ അജ്മാനിലെ റുമൈലയില്‍ നിന്നും പിടികൂടി. കവര്‍ച്ചയ്ക്കുള്ള പദ്ധതി തയ്യാറാക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത സംഘത്തിലെ മൂന്നാമത്തെ പ്രതിയെ അജ്മാനിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നുമാണ് കണ്ടെത്തിയത്. 

Read More - ബുര്‍ജ് ഖലീഫ കാണാന്‍ കുഞ്ഞു ബദറിന് ആഗ്രഹം; കുടുംബത്തോടൊപ്പം ദുബൈയിലേക്ക് ക്ഷണിച്ച് ശൈഖ് ഹംദാന്‍

വ്യാപക പരിശോധന; ജൂണില്‍ മാത്രം അറസ്റ്റ് ചെയ്ത് നാടുകടത്തിയത് 922 പ്രവാസികളെ

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍, താാമസ നിയമലംഘകരായ പ്രവാസികള്‍ക്കായി നടത്തിവരുന്ന പരിശോധനകള്‍ തുടരുന്നു. മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ ജൂണ്‍ മാസം നടന്ന പരിശോധനകളില്‍ ആകെ 922 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ രാജ്യത്തു നിന്ന് നാടുകടത്താനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ജൂണ്‍ മാസത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി 24 പരിശോധനകള്‍ നടത്തി. പ്രധാനമായും എട്ട് മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡുകള്‍. ഫര്‍വാനിയ, കബദ്, ഉമ്മു അല്‍ ഹയ്‍മാന്‍, അല്‍ ദഹ്‍ര്‍, ശുവൈഖ്, ജലീബ് അല്‍ ശുയൂഖ്, മഹ്‍ബുല, ഖൈത്താന്‍ എന്നിവിടങ്ങളില്‍ പരിശോധനാ ഉദ്യോഗസ്ഥര്‍ പലവട്ടമെത്തി റെയ്ഡ് നടത്തി. താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലാണ് ജൂണില്‍ നടന്ന റെയ്ഡുകളില്‍ അധികൃതര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. തൊഴില്‍ നിയമലംഘനങ്ങളില്‍ രേഖകള്‍ പ്രകാരമുള്ള സ്‍പോണ്‍സറുടെ അടുത്തല്ലാതെ ജോലി ചെയ്യുന്നതായി കണ്ടെത്തിയവരാണ് പ്രധാനമായും അറസ്റ്റിലായത്.  

Read More- മയക്കുമരുന്നു കേസുകളിൽ സൗദിയിൽ നിരവധി പേർ അറസ്റ്റിൽ; രാജ്യത്തുടനീളം റെയ്ഡുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!