മൂന്ന് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഭക്ഷണം കൊണ്ടുവരുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളോട് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചുവെന്ന് അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്ത് സിറ്റി: മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർ വ്യക്തിഗത ഉപയോഗത്തിനായി കുവൈത്തിലേക്ക് ഭക്ഷണം കൊണ്ട് വരുന്നത് തടയാന്‍ തീരുമാനം. ഇറാഖ്, സിറിയ, ലെബനൻ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് നിയന്ത്രണം. ചില രാജ്യങ്ങളില്‍ കോളറ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.
മൂന്ന് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഭക്ഷണം കൊണ്ടുവരുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളോട് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചുവെന്ന് അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ചില അയൽ രാജ്യങ്ങളിൽ കോളറ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാല്‍ തീരുമാനം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ലഭ്യമായിട്ടില്ല.
Read also: പ്രവാസികള്‍ ശ്രദ്ധിക്കുക; യുഎഇയില്‍ പുതിയ വിസകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം
വര്‍ക്ക് പെര്‍മിറ്റിന് പ്രവാസികളില്‍ നിന്ന് പണം വാങ്ങിയതിന് നടപടി
മനാമ: ബഹ്റൈനില്‍ തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട തട്ടിപ്പിന് ഒരാളെ അറസ്റ്റ് ചെയ്‍തു. നിയമ വിരുദ്ധമായി മൂന്ന് പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് സംഘടിപ്പിച്ച് നല്‍കിയതിനാണ് ഒരു പ്രവാസി പിടിയിലായതെന്ന് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. സംഭവത്തില്‍ അറസ്റ്റിലായതും ഒരു പ്രവാസി തന്നെയാണ്.
നിയമ വിരുദ്ധമായി തൊഴില്‍ പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച് നല്‍കിയതിന് ഇയാള്‍ പണവും ഈടാക്കിയിരുന്നു. വിദേശത്തു വെച്ചാണ് പണം സ്വീകരിച്ചത്. സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടരുകയാണെന്നും അത് പൂര്‍ത്തിയായ ശേഷം പ്രതിയെ വിചാരണയ്ക്കായി ലോവര്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുമെന്നും അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ പ്രവാസിയും നിയമവിരുദ്ധമായി തൊഴില്‍ പെര്‍മിറ്റ് സംഘടിപ്പിച്ചവരും ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.