ദുബൈ വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം 48 മണിക്കൂർ നീട്ടി.
ദുബൈ: എയർ ഇന്ത്യ ദുബൈ സർവീസ് നിർത്തി വെച്ചു. ക്യാൻസൽ ചെയ്ത ടിക്കറ്റുകൾക്ക് റീഫണ്ട് നൽകും. ഏപ്രിൽ 21 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾ മാറ്റി എടുക്കാം. അതേസമയം ദുബൈ വിമാനത്താവളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ദുബൈ വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം 48 മണിക്കൂർ നീട്ടി. രണ്ടു ദിവസം കൂടി നിയന്ത്രണം തുടരും.
Read Also - ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം; പ്രധാന അറിയിപ്പ് നൽകി, തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ
ദുബൈ വഴിയുള്ള കണക്ഷൻ വിമാന സർവീസുകളുടെ ചെക്ക് ഇൻ നിർത്തിവെച്ചതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചിട്ടുണ്ട്. ഇന്ന് (ഏപ്രിൽ 19) രാത്രി 12 മണി വരെയാണ് ചെക്ക്-ഇൻ നിർത്തിവെച്ചത്. ദുബൈയിലേക്ക് നേരിട്ടുള്ള സർവീസ് തുടരും.
യാത്രക്കാരെ ഇറക്കാനായില്ല; 180 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
ദുബൈ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ രാത്രി ദുബായിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിന്‍റെ യാത്ര യുഎഇയിലെ മഴക്കെടുതി മൂലം അനിശ്ചിതത്വത്തിലായി. ഇന്നലെ രാത്രി എട്ടു മണിക്കു പോയ വിമാനമാണ് ദുബായില്‍ ഇറക്കാനാവാതെ പുലര്‍ച്ചെ കരിപ്പൂരില്‍ തിരിച്ചെത്തിയത്.
180ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത് . ദുബായില്‍ ഇറങ്ങാന്‍ അനുമതി കിട്ടാത്തതിനെത്തുടര്‍ന്ന് വിമാനം മസ്ക്കറ്റ് വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം മറ്റു മാര്‍ഗമില്ലാത്തതിനാല്‍ യാത്രക്കാരുമായി കരിപ്പൂരിലേക്ക് തിരിച്ചു പറക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് ഇന്നു വൈകിട്ടോടെ റാസല്‍ ഖൈമയിലേക്ക് പോകാന്‍ വിമാനമൊരുക്കുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. ആവശ്യക്കാര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കാന്‍ തയ്യാറാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം