ക്യാബിനിൽ പുക ഉയര്‍ന്ന സംഭവം; പിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ തിരുവനന്തപുരത്തേക്കുള്ള വിമാനവും വൈകുന്നു

By Web Team  |  First Published Oct 4, 2024, 5:09 PM IST

സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരണ് വിമാനം വൈകുന്നതോടെ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. 


മസ്കറ്റ്: മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ന് പുറപ്പെടേണ്ട ഐഎക്സ് 554 വിമാനമാണ് വൈകുന്നത്.

നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. വൈകുന്നേരം ആറ് മണിക്ക് ശേഷം വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാര്‍ക്ക് നല്‍കിയ അറിയിപ്പ്. രാവിലെ തിരുവനന്തപുരം -മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കിയിരുന്നു.

Latest Videos

undefined

ഈ വിമാനം വൈകുന്നതാണ് മസ്കത്തിൽ നിന്നും തിരുവനന്തപുര​​ത്തേക്കുള്ള വിമാനവും പുറ​പ്പെടാൻ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. ഇന്ന് രാവിലെ 10.30ന് വിമാനം പുറപ്പെടാനിരിക്കെയാണ് വിമാനത്തിന്‍റെ ക്യാബിനില്‍ പുക ഉയർന്നത് അഗ്നിരക്ഷ സേനയും സി.ഐ.എസ്.എഫ് കമാൻഡോകളുമെത്തി. തുടർന്ന് വിമാനത്തിന്റെ മധ്യഭാഗത്തുള്ള എമർജൻസി ഡോറിലൂടെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. 142 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 

Read Also - 1,000 മീറ്റര്‍ ഉയരം, 157 നിലകൾ; അഡ്രിയൻ സ്മിത്തിന്‍റെ 'ബ്രെയിൻ ചൈൽഡ്', ആരും തൊടാത്ത ആ റെക്കോർഡ് തൂക്കാൻ സൗദി

click me!