സർവീസുകൾ കൂട്ടി എയർ ഇന്ത്യ എക്സ്‍പ്രസ്; കോഴിക്കോട് നിന്നുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത, ബുക്കിങ് തുടങ്ങി

By Web Desk  |  First Published Jan 7, 2025, 2:38 PM IST

ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലാണ് സര്‍വീസ് ഉണ്ടാകുക. പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും ഈ പുതിയ സര്‍വീസുകള്‍. 


മസ്കറ്റ്: ഒമാനിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്‍പ്രസ്. സലാല-കോഴിക്കോട് റൂട്ടിലാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് സര്‍വീസുകള്‍ വര്‍ധിപ്പിച്ചത്. ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍വീസുകള്‍.

ഞായര്‍, വ്യാഴം ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്.  ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ വെബ്സൈറ്റ് വഴിയും ട്രാവല്‍ ഏജന്‍സികള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സ​ലാ​ല​യി​ൽ ​നി​ന്ന് രാ​വി​ലെ 10.55ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കു​ന്നേ​രം 4.15ന് ​കോ​ഴി​ക്കോ​ടെ​ത്തും. തിരികെ ഇ​വി​ടെ​ നി​ന്നും പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 7.25ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പ​ത്ത് മ​ണി​യോ​ടെ​ സ​ലാ​ല​യി​ലെ​ത്തും. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ ഇതേ ഷെഡ്യൂൾ തന്നെയാണ്. നിലവില്‍ 44 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. ദോഫാര്‍, അല്‍ വുസ്ത മേഖലകളില്‍ നിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഈ സര്‍വീസുകള്‍. 

Latest Videos

Read Also - 300 യാത്രക്കാർ, ശനിയാഴ്ച രാത്രി പോകേണ്ട എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം പറന്നത് ഞായറാഴ്ച; കാരണം പൈലറ്റ് വൈകിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!