പകരം വിമാനം എർപ്പാടാക്കും; ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 3.30ന് പുറപ്പെടുമെന്ന് അറിയിപ്പ്

By Web Team  |  First Published Aug 12, 2023, 1:27 AM IST

വൈകുന്നേരം 6.25ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂറിലേറെ വൈകുമെന്നാണ് ആദ്യം അറിയിച്ചത്.


ദുബൈ: വൈകുന്നേരം 6.25ന് പുറപ്പെടേണ്ടിയിരുന്ന ദുബൈ - കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുലര്‍ച്ചെ 3.30ന് പുറപ്പെടുമെന്ന് അധികൃതരുടെ അറിയിപ്പ്. നേരത്തെ യാത്രക്കാരെ വിമാനത്തില്‍ കയറ്റിയ ശേഷം തിരിച്ചിറക്കിയിരുന്നു. വൈകുന്നേരം 6.25ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂറിലേറെ വൈകുമെന്നാണ് ആദ്യം അറിയിച്ചത്. ഇതേ തുടര്‍ന്ന് രാത്രി 7.40ന് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയെങ്കിലും പിന്നീട് തിരിച്ചറക്കുകയായിരുന്നു.

Read also:  അത്യന്തം സങ്കടകരം, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കുചേരുന്നു: ജീപ്പ് അപകടത്തിൽ അനുശോചിച്ച് വി മുരളീധരൻ

Latest Videos

അതേ സമയം, സാങ്കേതിക തകരാറിനെത്തുടർന്ന് മുംബൈയിൽ നിന്നുള്ള വിമാനം വൈകുന്നത് നെടുമ്പാശ്ശേരിയിൽ യാത്രക്കാരെ വലച്ചു. നെടുമ്പാശേരിയിൽ നിന്ന് വിദേശത്തേക്കു പോകേണ്ടവരാണ് ദുരിതത്തിലായത്. രാത്രി 7.20ന് മുംബൈയിൽ നിന്നെത്തി, നെടുമ്പാശേരിയിൽ നിന്ന് 8.30ന് മുംബൈയിലേക്ക് പോകേണ്ട എയർ ഇന്ത്യാ വിമാനമാണ് എത്താത്തത്. യാത്രികർ പ്രതിഷേധിച്ചതിനെത്തുടർന്ന് ചിലരെ 9.15 നുള്ള വിമാനത്തിൽ യാത്രയാക്കി. മറ്റുള്ളവരെ ഹോട്ടലുകളിലേക്കും മാറ്റി.

Read also:  മുഖ്യമന്ത്രി പിണറായിയുടെ കത്തിന് കേന്ദ്രമന്ത്രിയുടെ മറുപടി, ഓണക്കാലത്ത് പ്രത്യേക വിമാന സർവ്വീസ് പരിഗണനയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....

click me!