യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; രണ്ട് സര്‍വീസുകള്‍ റദ്ദാക്കി

By Web Team  |  First Published Sep 17, 2024, 11:12 AM IST

വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിരുന്നെങ്കിലും സന്ദേശം ലഭിക്കുന്നതിന് മുമ്പ് തന്നെ പലരും യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തി തയ്യാറെടുത്തിരുന്നു.


കുവൈത്ത് സിറ്റി: യാത്രക്കാരെ വീണ്ടും വലച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. തിങ്കളാഴ്ച കോഴിക്കോട്-കുവൈത്ത് വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. 

നബിദിന അവധിക്ക് നാട്ടില്‍ പോയവര്‍ക്ക് വിമാനം റദ്ദാക്കിയത് തിരിച്ചടിയായി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് നിന്ന് കുവൈത്തിലേക്ക് പുറപ്പെടുന്ന വിമാനവും ഉച്ചയ്ക്ക് 12.40ന് കുവൈത്തില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനവുമാണ് റദ്ദാക്കിയത്. കുവൈത്തിലേക്ക് കോഴിക്കോട് നിന്ന് നേരിട്ട് മറ്റ് സര്‍വീസുകള്‍ ഇല്ലാത്തതും യാത്രക്കാരെ വലച്ചു.

Latest Videos

undefined

Read Also -  മണം പുറത്തേക്ക് വരാത്ത രീതിയില്‍ കംപ്രസ്സ് ചെയ്ത് പാക്കിങ്; പുതിയ വഴി ഒത്തില്ല, പിടികൂടിയത് 54 കിലോ കഞ്ചാവ്!

വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിരുന്നെങ്കിലും സന്ദേശം ലഭിക്കുന്നതിന് മുമ്പ് തന്നെ പലരും യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തി തയ്യാറെടുത്തിരുന്നു. സന്ദേശം ശ്രദ്ധിക്കാത്ത ചിലര്‍ എയര്‍പോര്‍ട്ടിലും എത്തി. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് കുവൈത്തില്‍ നിന്ന് നേരിട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് സര്‍വീസ് നടത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!