സർവീസ് റദ്ദാക്കുന്നതായി അറിയിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് സന്ദേശം നൽകിയിരുന്നു.
മസ്‌കത്ത്: മസ്‌കത്ത്-കണ്ണൂർ സെക്ടറില്‍ വീണ്ടും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. ഇന്ന് (ശനി) രാവിലെ 6.45ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.45ന് മസ്‌കത്തിൽ എത്തേണ്ട ഐ എക്‌സ് 0713 വിമാനവും മസ്‌കത്തിൽ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.40ന് കണ്ണൂരിൽ എത്തേണ്ട ഐ എക്‌സ് 0714 വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്.
Read Also - പ്രവാസികൾക്ക് തിരിച്ചടി, കൂടുതൽ തൊഴിലുകൾ സ്വദേശികൾക്ക്; പ്രധാന മേഖലയിലെ 25 ശതമാനം സ്വദേശിവത്കരണം 21 മുതൽ
സർവീസ് റദ്ദാക്കുന്നതായി അറിയിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് സന്ദേശം നൽകിയിരുന്നു. വെള്ളിയാഴ്ച മസ്കത്ത്-കോഴിക്കോട്ട് റൂട്ടിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും ഒഴിവാക്കിയിരുന്നു. ഒരാഴ്ചക്കിടെ പത്തില്‍ അധികം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം