കോഴിക്കോടേക്കുള്ള ഇന്നത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

By Web Team  |  First Published Jul 5, 2024, 12:35 PM IST

ഇന്നലെ രാത്രിയാണ് വിമാനം റദ്ദാക്കൽ വിവരം യാത്രക്കാർക്ക് ലഭിച്ചത്.


ദോഹ: ഖത്തറിലെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കരിപ്പൂരിലേക്കുള്ള ഇന്നത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. ഇന്ന് (ജൂലൈ 5) ഉച്ചക്ക് 12.35ന് പുറപ്പെട്ട് രാത്രി 7.30 ഓടെ കരിപ്പൂരിൽ എത്തേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. 

ഇന്നലെ രാത്രിയാണ് വിമാനം റദ്ദാക്കൽ വിവരം യാത്രക്കാർക്ക് ലഭിച്ചത്.  വിമാന സർവീസ് റദ്ദാക്കിയത് മൂലം കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് പ്രതിസന്ധിയിലായത്. വേനൽക്കാല അവധിക്കായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കാണ് ഏറ്റവും ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. കഴിഞ്ഞ ബലിപെരുന്നാൾ അവധി ദിനങ്ങളിലും മണിക്കൂറുകൾ വൈകിയാണ് എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയത്.  

Latest Videos

Read Also - ഭയാനകമായ വീഡിയോ! ആക്രമണം പൊടുന്നനെ, യുവാവിന്‍റെ കൈ സിംഹത്തിന്‍റെ വായിൽ, ആഞ്ഞടിച്ചിട്ടും വിട്ടില്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!