എയര്‍ലൈന്റെ മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റായ airindiaexpress.com ലും ലോഗിന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ എക്‌സ്പ്രസ് എഹെഡ് സേവനങ്ങളും സീറോ കണ്‍വീനിയന്‍സ് ഫീ സൗകര്യവും അധികമായി ലഭിക്കും.
ദില്ലി: ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 'ക്രിസ്മസ് കംസ് ഏര്‍ലി' എന്ന പുതിയ ഓഫറിലൂടെയാണ് വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബര്‍ 30 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ബാധകം. ഡിസംബര്‍ രണ്ടു മുതല്‍ അടുത്ത വര്‍ഷം മെയ് 30 വരെയുള്ള യാത്രകള്‍ക്കായുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. എയര്‍ലൈന്റെ മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റായ airindiaexpress.com ലും ലോഗിന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ എക്‌സ്പ്രസ് എഹെഡ് സേവനങ്ങളും സീറോ കണ്‍വീനിയന്‍സ് ഫീ സൗകര്യവും അധികമായി ലഭിക്കും.
ബെംഗളൂരു- കൊച്ചി, ബെംഗളൂരു-കണ്ണൂര്‍, ബെംഗളൂരു-മാംഗ്ലൂര്‍, ബെംഗളൂരു-തിരുവനന്തപുരം, ചെന്നൈ- തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം, ബെംഗളൂരു-തിരുച്ചിറപ്പള്ളി എന്നീ റൂട്ടുകളില്‍ എയര്‍ലൈന്‍ മികച്ച ഓഫറുകളാണ് നല്‍കുന്നത്. ഹൈദരാബാദിനെ കൊച്ചി, ലഖ്‌നൗ, അമൃത്സര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകളും വിമാന കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. അന്തര്‍ദ്ദേശീയ വിമാനടിക്കറ്റുകള്‍ക്കും ഇളവ് ലഭിക്കുന്നത് പ്രവാസികൾക്കും ആശ്വാസമാണ്.
ടാറ്റ ന്യൂപാസ് റിവാര്‍ഡ്‌സ് പ്രോഗ്രാമിലെ അംഗങ്ങള്‍ക്ക് ഭക്ഷണം, സീറ്റുകള്‍, ബാഗേജുകള്‍, ടിക്കറ്റ് മാറ്റം, റദ്ദാക്കൽ ഫീസ് ഇളവുകള്‍ എന്നിവ പോലുള്ള എക്‌സ്‌ക്ലൂസീവ് മെമ്പര്‍ ആനുകൂല്യങ്ങള്‍ക്ക് പുറമേ എട്ടു ശതമാനം വരെ ന്യൂകോയിന്‍സും ലഭിക്കും. ലോയല്‍റ്റി അംഗങ്ങള്‍ക്ക് പുറമേ വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ആശ്രിതര്‍, സായുധ സേനാംഗങ്ങള്‍ എന്നിവര്‍ക്കും airindiaexpress.comല്‍ പ്രത്യേക നിരക്കുകള്‍ ലഭിക്കും.
29 ബോയിംഗ് 737, 28 എയര്‍ബസ് എ320 എന്നിവയുള്‍പ്പെടെ 57 വിമാനങ്ങളുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് 30 ആഭ്യന്തര, 14 അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനങ്ങളിലേക്കായി പ്രതിദിനം 300ലധികം വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.
Read Also - മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ, ചികിത്സ തുടങ്ങാനിരിക്കെ അപ്രതീക്ഷിത വേർപാട്; വേദനയോടെ പ്രിയപ്പെട്ടവർ
വിമാന യാത്രയിൽ പരിധിയിൽ കൂടുതൽ ലഗേജുണ്ടോ? കുറഞ്ഞ ചെലവിൽ കൊണ്ടുപോകാം, ആശ്വാസമാകാൻ ഒരു സ്റ്റാര്‍ട്ടപ്പ്!
തിരുവനന്തപുരം: വിദേശത്തേക്കടക്കമുള്ള യാത്രകളിൽ ലഗേജിന്റെ തൂക്കം കൂടുതലായതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്. പലപ്പോഴും ലഗേജ് വെയിറ്റ് കുറയക്കാൻ സാധനങ്ങൾ വിമാനത്താവളങ്ങളിൽ ഉപേക്ഷിക്കുന്നതടക്കം പതിവ് കാഴ്ചകളാണ്. അത്തരം സാഹചര്യങ്ങളൊഴിവാക്കാൻ കുറഞ്ഞ ചെലവിൽ ഒരുങ്ങുന്ന അവസരങ്ങളെ കുറിച്ചാണ് പുതിയ വാര്‍ത്ത.
വിമാന യാത്രയിൽ അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള പ്രയാസങ്ങൾക്ക് പരിഹാരവുമായി സ്റ്റാർട്ട് അപ്പ് കമ്പനി ആയ ഫ്ലൈ മൈ ലഗേജ് ആണ് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും കുറഞ്ഞ ചെലവിലും സമയപരിധിയിലും അധിക ലഗേജ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ ഇതോടെ സൗകര്യമൊരുങ്ങും.
ആഭ്യന്തര, വിദേശ വിമാന സർവീസുകളിൽ യാത്ര ചെയ്യുമ്പോൾ കൊണ്ടു പോകാവുന്ന സാധനങ്ങൾക്ക് ഭാര പരിധി എയർലൈൻ കമ്പനികൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ വലിയ തുക ഈടാക്കും. ഈ പ്രശ്നത്തിന് പരിഹാരവുമായാണ് ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ലഗേജ് ബുക്കിങ് പ്ലാറ്റ്ഫോം ആയ ഫ്ലൈ മൈ ലഗേജ് സർവീസ് തുടങ്ങിയിരിക്കുന്നത്.
പല തലത്തിലുള്ള പാക്കേജുകളിൽ നിന്ന് യാത്രക്കാർക്ക് ആവശ്യമുള്ളത് തെരഞ്ഞെടുക്കാം. ഓൺലൈൻ വഴി ബുക്കിങ് നടത്താം. ലഗേജ് ബുക്കിങ് സ്ഥലങ്ങളിൽ വന്നു എടുത്തു ലക്ഷ്യ സ്ഥാനങ്ങളിൽ ഡോർ ഡെലിവറി നടത്താനുള്ള സൗകര്യവുമുണ്ട്. ദൂരം, ഭാരം, സമയം എന്നിവയ്ക്ക് അനുസരിച്ചു നിരക്കിൽ വ്യത്യാസമുണ്ടാകും. കേരളത്തിൽ നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ മാത്രമാണ് ഈ സേവനം ലഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം