കോഴിക്കോട് നിന്ന് നേരിട്ടുള്ള വിമാന സർവീസ് ഓഗസ്റ്റ് മുതൽ; ആഴ്ചയിൽ മൂന്ന് സര്‍വീസുകള്‍, മലേഷ്യയിലേക്ക് പറക്കാം

By Web Team  |  First Published Jul 29, 2024, 5:59 PM IST

 മൂന്ന് പ്രതിവാര സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 


കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഏഷ്യയുടെ ക്വാലലംപൂര്‍ വിമാന സര്‍വീസ് ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 

ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ ക്വാലാലംപൂരില്‍ നിന്ന് കോഴിക്കോടേക്കും ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കോഴിക്കോട് നിന്ന് ക്വാലലംപൂരിലേക്കുമാണ് സര്‍വീസുകളുള്ളത്. പ്രാദേശിക സമയം രാത്രി 9.55ന് ക്വാലലംപുരിൽ നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് കോഴിക്കോട്ടെത്തും.

Latest Videos

undefined

Read Also -  ശക്തമായ പൊടിക്കാറ്റ്; സൗദിയില്‍ 13 വാഹനങ്ങൾ കൂട്ടിയിടിച്ചു, നാല് മരണം, 19 പേർക്ക് പരിക്ക്

പിറ്റേന്ന് പുലർച്ചെ 12.10ന് കോഴിക്കോട് നിന്ന് വിമാനം പുറപ്പെടും. മൂന്ന് മാസം മുമ്പേ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. എയർ ഏഷ്യയ്ക്ക് വിവിധ രാജ്യങ്ങളിലേക്കു കണക്‌ഷൻ വിമാനങ്ങളുള്ളതിനാല്‍ ക്വാലലംപുരിൽ നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഇനി യാത്ര എളുപ്പമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!