500,000 സീറ്റുകൾ ഓഫർ നിരക്കിൽ, 2,943 രൂപ മുതൽ ടിക്കറ്റുകൾ; എക്കാലത്തെയും മികച്ച ഡിസ്കൗണ്ട് സെയിലുമായി എയർലൈൻ

By Web Team  |  First Published Sep 30, 2024, 5:32 PM IST

കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സര്‍വീസുകള്‍ക്ക് നിരക്കിളവ് ബാധകമാണ്. 


ദുബൈ: വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ. സൂപ്പര്‍ സീറ്റ് സെയില്‍ എന്ന് പേരിട്ട ഏര്‍ലി ബേര്‍ഡ് പ്രൊമോഷനില്‍  500,000 സീറ്റുകളിലേക്കുള്ള ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭിക്കുക.

129 ദിര്‍ഹം ( 2,942.8 ഇന്ത്യൻ രൂപ) മുതലുള്ള ടിക്കറ്റുകളും ലഭ്യമാണ്. വിവിധ സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളിലാണ് ഇളവുകള്‍. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് ലഭിക്കുക. 2025 മാര്‍ച്ച് 1 മുതല്‍ 2025 ഒക്ടോബര്‍ 25 വരെയുള്ള കാലയളവില്‍ ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം.

Latest Videos

undefined

ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്നും ലോകത്തിന്‍റെ വിവിധ കോണുകളിലേക്ക് എയര്‍ അറേബ്യ സര്‍വീസുകള്‍ നടത്താറുണ്ട്. ഇന്ത്യയിൽ നിന്ന് ഷാർജ, അബുദാബി, റാസൽ ഖൈമ എന്നീ മൂന്ന് വിമാനത്താവളങ്ങളിലേക്കുമുള്ള നോൺ-സ്റ്റോപ്പ് വിമാനങ്ങള്‍ക്ക് പുറമേ മിലൻ, വാഴ്‌സ, ക്രാക്കോവ്, ഏഥൻസ്, മോസ്‌കോ, ബാകു, റ്റ്ബിലിസി, അൾമാട്ടി തുടങ്ങിയ വിവിധ ഡെസ്റ്റിനേഷനുകളും ഈ പ്രൊമോഷനില്‍ ഉൾപ്പെടുന്നു. 

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. മുംബൈ, ദില്ലി, അഹമ്മദാബാദ്, ജയ്പൂര്‍, നാഗ്പൂര്‍, കൊല്‍ക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കും നിരക്കിളവില്‍ യാത്ര ചെയ്യാം. യുഎഇ, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിലെ അഞ്ച് സ്ട്രാറ്റജിക് ഹബ്ബുകളിൽ നിന്ന് 200 റൂട്ടുകളിലേക്ക് എയര്‍ അറേബ്യ സര്‍വീസുകള്‍ നടത്തുന്നുണ്ട്. 

Read Also -  കടുത്ത നെഞ്ചുവേദനയുമായി ക്ലിനിക്കിലെത്തി, പരിശോധനക്കിടെ കുഴഞ്ഞുവീണു; ഒരു മണിക്കൂറിൽ 33കാരന് 3 തവണ ഹൃദയാഘാതം

എയര്‍ അറേബ്യയുടെ airarabia.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. അടുത്തിടെ പുതിയതായി റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തെ മോസ്കോ ഡോമൊഡെഡോവോ അന്താരാഷ്ട്ര വിമാനത്താവളുമായി ബന്ധിപ്പിക്കുന്ന സര്‍വീസും എയര്‍ അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 27 മുതല്‍ ഈ റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!