ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം ഏതാണ്. ആഗോള തലത്തില്‍ പുരസ്കാരം നേടിയത് ഗള്‍ഫ് രാജ്യത്തെ വിമാനത്താവളം.
അബുദാബി: ലോകത്തിലെ ഏറ്റവും സുന്ദരമായ വിമാനത്താവളം ഏതാണ്? യൂറോപ്പിലും അമേരിക്കയിലുമൊന്നുമല്ല, ആ അംഗീകാരം നേടിയ വിമാനത്താവളം ഗള്‍ഫിലാണ്- യുഎഇയിലെ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം.
പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന പ്രിക്സ് വേര്‍സെയില്‍സ് അന്താരാഷ്ട്ര ആര്‍ക്കിടെക്ചര്‍ അവാര്‍ഡ്സിലാണ് ലോകത്തെ ഏറ്റവും മനോഹരമായ എയര്‍പോര്‍ട്ടായി അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ തെരഞ്ഞെടുത്തത്. അബുദാബി വിമാനത്താവളത്തിന്‍റെ സവിശേഷമായ ഡിസൈനാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. ടെര്‍മിനല്‍ എ എന്ന് അറിയിപ്പെടുന്ന മിഡ്ഫീല്‍ഡ് ടെര്‍മിനലിന് ഏറ്റവും നൂതന ഡിസൈനും സുസ്ഥിര സമീപനത്തിനുമുള്ള അംഗീകാരം ലഭിച്ചു. ശക്തമായ മത്സരത്തിലാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തെ തേടി അവാര്‍ഡ് എത്തിയത്.
undefined
Read Also - ദുബൈയുടെ വിസ്മയ ഗോപുരങ്ങളിൽ തെളിഞ്ഞ സുന്ദരനായ പൊടിമീശക്കാരന്‍റെ ചിത്രം; അഭിനന്ദനങ്ങളറിയിച്ച് നെറ്റിസൺസ്
കോന്‍ പെഡേഴ്സണ്‍ ഫോക്സ് ഡിസൈന്‍ ചെയ്ത വിമാനത്താവളത്തിന്‍റെ രൂപകല്‍പ്പന ഏറെ സവിശേഷമാണ്. എക്സ് ആകൃതിയിലുള്ള രൂപകല്‍പ്പനയാണ് ടെര്‍മിനലിന് നല്‍കിയിരിക്കുന്നത്. 50 മീറ്റര്‍ ഉയരമുണ്ട്. ധാരാളം ഫ്ലോര്‍ സ്പേസ് ഉള്ള എയര്‍പോര്‍ട്ടിന്‍റെ നിര്‍മ്മാണത്തില്‍ പാരിസ്ഥിതിക ആഘാതം കുറയ്ക്കാനായി സുസ്ഥിരമായ വസ്തുക്കളും ഉപയോഗിച്ചിട്ടുണ്ട്. 742,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം. മണിക്കൂറിൽ 11,000 യാത്രക്കാരെയും ഒരേസമയം 79 വിമാനങ്ങളെയും ഉൾക്കൊള്ളാനുള്ള ശേഷി എയര്‍പോര്‍ട്ടിനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം